യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മക്കിമല ഭൂമി പ്രശ്നത്തിന് പരിഹാരം കാണും
കൽപ്പറ്റ: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മക്കിമല ഭൂമി പ്രശ്നം പരിഹരിക്കുന്നതിന് നിയമാനുസ്യതമായ എല്ലാകാര്യങ്ങളും ചെയ്യുമെന്നും കോൺഗ്രസ്. മക്കിമലയിലെ ഭൂമി പ്രശ്നത്തിൽ സർക്കാർ പരിഹാരം കാണാതെ ജനങ്ങളെ പറ്റിക്കുകയാണ് ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു. വോട്ട് ലഭിക്കാൻ വേണ്ടിയാണ് സി.പി എം പ്രവർത്തിച്ചതെന്നും കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പട്ടയ ഭൂമിയിൽ കുടിയേറ്റം നടത്തിയ 150 ലധികം കൈവശക്കാർക്ക് പട്ടയം നൽകാനും അഞ്ഞൂറിലധികം കൈവശക്കാർക്ക് അവരുടെ ആധാരത്തിന് അനുസരിച്ച് പോക്കവരവ് ചെയ്യാനും കരം ഒടുക്കാനും അനുമതി നൽകുമെന്ന് മന്ത്രി പ്രസ്താവന ഇറക്കുകയല്ലാതെ നടപടി ഒന്നും സ്വീകരിക്കാതെ നിർദ്ദരരായ വരെ അവഗണിക്കുകയാണ് ചെയ്തതെന്ന് അവർ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് മക്കിമലയിലെ ഭൂമി പ്രശ്‌നം പരിഹരിച്ചതായും സാധാരണക്കാരോടുള്ള എൽ.ഡി.എഫ് സർക്കാരിന്റെ കരുതലാണ് വ്യക്തമാക്കുന്നതെന്നുമായിരുന്നു വോട്ട് ലഭിക്കാൻ വേണ്ടി സി.പി എം.നേതാക്കൾ വാർത്ത സമ്മേളത്തിൽ പറഞ്ഞത്. സി.പി.ഐ ഭരണം നടത്തുന്ന റവന്യൂ വകുപ്പിന് പരിഹരിക്കാൻ കഴിയുന്ന പ്രശ്നം പരിഹരിക്കാതെ ഒരു വോട്ടിന് വേണ്ടിഭൂമി പ്രശ്നത്തിൽ സങ്കടത്തിൽ കഴിയുന്നവരെ പറ്റിക്കുകകയാണ് ചെയ്തതെന്നും അവർ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ എം.ജി, ബിജു,ലൈജി തോമസ്, രാധ.ടി.സി.ജോൺസൺ കെ.വി.അബ്രഹാം ആനച്ചാൽ എന്നിവർ സംബന്ധിച്ചു.





Leave a Reply