തൊണ്ടയിൽ മുലപ്പാൽ കുരുങ്ങി ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കണിയാമ്പറ്റ: ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച കുഞ്ഞ് മരണപ്പെട്ടു. കണിയാമ്പറ്റ മൃഗശുപത്രി കവലകൊല്ലിവയൽ ശിവശക്തി വീട്ടിൽസുധീഷിൻ്റെയും, സജ്‌ലയുടേയും ഏഴ് മാസം പ്രായമുള്ള മകൻ സന്ദീപാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മുലപ്പാൽ കുടിച്ച ശേഷം കളിക്കുന്നതിനിടെ കുഞ്ഞ് ശ്വാസം കിട്ടാതെ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നുവെന്ന് കുഞ്ഞിന്റെ ബന്ധുക്കൾ പറഞ്ഞു. ഉടൻ തന്നെ കമ്പളക്കാട് ആരോഗ്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തൊണ്ടയിൽ മുലപ്പാൽ കുരുങ്ങിയതു മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ മാത്രമേ ഇക്കാര്യം ഉറപ്പിക്കാൻ കഴിയൂ. കുട്ടിയുടെ മൃതദേഹം നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സൗപർണികയെന്ന ഒരു സഹോദരിയും കുഞ്ഞിനുണ്ട്.
Leave a Reply