രക്ഷാപ്രവർത്തനം നടത്തിയതിനടക്കം പണമാവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം
കൽപ്പറ്റ :വയനാട് പുനരധിവാസത്തിന് കേന്ദ്രസഹായം വൈകുമ്പോഴും രക്ഷാപ്രവർത്തനം നടത്തിയതിനടക്കം പണമാവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം. ജൂലായ് 30 മുതൽ ഓഗസ്റ്റ് 14 വരെ വിവിധഘട്ടങ്ങളായി വയനാട്ടിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം എന്നിവയ്ക്ക് 13.65 കോടിയാണ് സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.
2006 മുതൽ ഈവർഷം സെപ്റ്റംബർ 30 വരെ വിവിധഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയതിന് പ്രതിരോധസേനയ്ക്ക് 132.61 കോടി സംസ്ഥാന സർക്കാർ നൽകാനുണ്ട്.
ഈ തുക മുഴുവനും നൽകണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്ക് പ്രതിരോധ മന്ത്രാലയം കത്ത് നൽകിയിട്ടുള്ളത്. വയനാടുമായി ബന്ധപ്പെട്ട് ജൂലായ് 30, 31, ഓഗ 8 14 ദിവസങ്ങളിലെരക്ഷാപ്രവർത്തനത്തിന്റെ കണക്കുകളാണ് സേന നൽകിയിട്ടുള്ളത്. ഉരുൾപൊട്ടൽ നടന്ന ജൂലായ് 30-ന് 8.91 കോടിയും 31-ന് 4.2 കോടിയും ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Reply