April 16, 2026

പുനരധിവാസം അവകാശമാണ് – സമര പ്രചാരണ ജാഥ

0
Img 20241216 Wa0024
By ന്യൂസ് വയനാട് ബ്യൂറോ

മുണ്ടക്കൈ:ചൂരൽമല ഉൾപ്പെടെ ദുരന്തമുഖത്തുള്ള മുഴുവൻ കുടുംബങ്ങളെയും പരമാവധി ഭൂമിയും വാസയോഗ്യമായ പാർപ്പിടവും നൽകി യുദ്ധകാലാടിസ്ഥാനത്തിൽ പുനരധിവസിപ്പിക്കുക, വയനാട് പുനരധിവാസത്തിനായി വിദേശ കമ്പനി ഹാരിസൺസ് ഉൾപ്പെടെ തോട്ടം മാഫിയകൾ കയ്യടക്കിയ മുഴുവൻ ഭൂമിയും നിയമനിർമ്മാണത്തിലൂടെ സർക്കാർ ഏറ്റെടുക്കുക, വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, ദുരന്ത ബാധിതരുടെ മുഴുവൻ കടങ്ങളും നിരുപാധികം എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുയർത്തിക്കൊണ്ട് സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ നേതൃത്വത്തിൽ നടന്നുവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി പാർട്ടി വയനാട് ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് നയിക്കുന്ന സമര പ്രചാരണ ജാഥ ഡിസംബർ 19, 20, 21 തീയ്യതികളിൽ വൈത്തിരി താലൂക്കിൽ പര്യടനം നടത്തും. 19 ന് കൽപ്പറ്റ പോസ്റ്റ് ഓഫീസ് പരിസരത്ത് നടക്കുന്ന ഉദ്ഘാടനയോഗം പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എം. കെ. ദാസൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30 ന് പുതിയ ബസ്സ്റ്റാൻ്റ് പരിസരത്ത് നിന്നും പ്രകടനമാരംഭിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *