ലോഡിംഗ് ആന്റ് അണ്‍ലോഡിംഗ് മസ്ദൂര്‍ യൂണിയന്‍ എച്ച്.എം.എസ്സ്ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ:ലോഡിംഗ് ആന്റ് അണ്‍ലോഡിംഗ് മസ്ദൂര്‍ യൂണിയന്‍ എച്ച്.എം.എസ്സ്.ജില്ലാ കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി ഡി. രാജന്‍ ഉദ്ഘാടനം ചെയ്തു. ചുമട്ടുതൊഴിലാളി നിയമം കലോചിതമായി ഭേദഗതി ചെയ്യുക,ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡിംഗി ന് കീഴില്‍ പ്രഗല്‍ഭരായ അഭിഭാഷകരെ നിയമിക്കുക, ക്ഷേമ നിധി ബോര്‍ഡില്‍ നിന്നും തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കുള്ള കാലതാമസം ഒഴിവാക്കുക, അറ്റാച്ച്ഡ് തൊഴിലാളികള്‍ക്ക് 26 എ . കാര്‍ഡ് അനുവദിക്കുമ്പോള്‍ ട്രേഡ് യൂണിയനുമായി ചര്‍ച്ച ചെയ്യുക , ടിപ്പര്‍ മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ങ്ങള്‍ ഉന്നയിച്ചായിരുന്നു കണ്‍വെന്‍ഷന്‍ . യോഗത്തില്‍ ജനറല്‍ സെക്രട്ടറി യു.എ.ഖാദര്‍ അധ്യക്ഷത വഹിച്ചു. എച്ച്.എം എസ് നേതാക്കളായ വി.ടി.തോമസ്, എന്‍.ഒ. ദേവസ്യ, പി.കോമു , സി.കെ.നൗഷാദ്, എം. കോയ , കെ. മുസ്തഫ.ഷൈജല്‍ കൈപ്പ, കുരുണിയന്‍ നാസര്‍,കെ.കെ. മോഹന്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply