October 4, 2026

ആംബുലൻസ് നൽകിയില്ല ആദിവാസി വയോധികയുടെ മൃതദേഹംഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവത്തിൽ :പ്രൊമോട്ടറെ പിരിച്ചുവിട്ടു 

0
Img 20241216 223601
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ആദിവാസി വയോധികയുടെ മൃതദേഹം സംസ്‌കരിക്കാനായി ഓട്ടോറിക്ഷയിൽ കൊണ്ടുപോയത് വിവാദമാകുന്നു. മാനന്തവാടി എടവക വീട്ടിച്ചാൽ നാലു സെൻ്റ് കോളനിയിലെ ചുണ്ട (80) യുടെ മൃതദേഹമാണ് സംസ്കരിക്കാനായി ഓട്ടോറിക്ഷയിൽ കൊണ്ടു പോകേണ്ടി വന്നത്. യഥാസമയം ആംബുലൻസ് ലഭിക്കാതിരുന്നതിനെ തുടർന്നാണ് ബന്ധുക്കൾ വീട്ടിൽനിന്നു രണ്ടു കിലോമീറ്ററോളം ദൂരമുള്ള ശ്മ‌ശാനത്തിലേക്ക് മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയത്. ഇന്നലെ രാത്രി എട്ടിനായിരുന്നു മരണം. ഇന്ന് ഉച്ചയ്ക്ക് രണ്ടിനു മൃതദേഹം സംസ്കരിക്കാനാണ് ബന്ധുക്കൾ തീരുമാനിച്ചത്. ആംബുലൻസിൻ്റെ സേവനത്തിനായി പട്ടികവർഗ പ്രമോട്ടറെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ മണിക്കൂറുകളോളം കാത്തിരുന്നിട്ടും ആംബുലൻസ് എത്താത്തതിനെ തുടർന്ന് വൈകീട്ട് മൂന്നരയോടെ മൃതദേഹം ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു.

 

വിവരമറിഞ്ഞ് എടവക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ മാനന്തവാടി ട്രൈബൽ ഓഫീസിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് നടത്തിയ ചർച്ചയിൽ ആംബുലൻസ് ആവശ്യപ്പെടാൻ കാലതാമസം വരുത്തിയ പ്രമോട്ടറെ സസ്പെന്റ് ചെയ്ത് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരുടെ പേരിൽ നടപടിയെടുക്കാമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.പുഷ്‌പ, രാധ, പരേതനായ ഉണ്ണി എന്നിവരാണ്ചുണ്ടയുടെ മക്കൾ. മരുമക്കൾ: ദാസൻ, ശങ്കരൻ, മുത്തു.

ഈ സംഭവവും ആയി ബന്ധപ്പെട്ട് ജനപ്രതിനിധികളടക്കമുള്ള യൂ ഡി എഫ് പ്രവർത്തകർമാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ പ്രതിഷേധവുമായെത്തി. എടവക ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ബ്രാൻ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ സ്ഥിരം സമിതിയധ്യക്ഷരായ വിനോദ് തോട്ടത്തിൽ, ശിഹാബ് ആയാത്ത്, അംഗങ്ങളായ ഉഷാ വിജയൻ, ജംഷീറ ശിഹാബ്, ഷിൽസൺ മാത്യു, സി.സി. സുജാത, പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ജിൽസൺ തൂപ്പുങ്കര, യൂത്ത് കോൺഗ്രസ് നേതാക്കളായ അസീസ് വാളാട്, ഷംസീർ അരണപ്പാറ എന്നിവരാണ് പ്രതിഷേധവുമായെത്തി. ടി.ഡി.ഒ. ബി.സി. അയ്യപ്പനുമായി നടത്തിയ ചർച്ചയിൽ 17-ാം വാർഡിലെ ട്രൈബൽ പ്രമോട്ടറായ മഹേഷ് കുമാറിനു വീഴ്ച‌ പറ്റിയതായും ഇദ്ദേഹത്തെ പിരിച്ചു വിട്ടതായും അറിയിച്ചു. ട്രൈബൽ പ്രമോട്ടറുടെ ഭാഗത്തു നിന്നു വീഴ്‌ചയുണ്ടായതായി വ്യക്തമായതായും ടി.ഡി.ഒ. പ്രതിഷേധവുമായി എത്തിയവരെ അറിയിച്ചു. ഈ വിഷയത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിനു ബന്ധപ്പെട്ടവരോടു ശുപാർശ ചെയ്യുമെന്നും ടി.ഡി.ഒ. രേഖാമൂലം എഴുതി നൽകിയതിനുശേഷമാണ് പ്രതിഷേധവുമായെത്തിയവർ പിരിഞ്ഞു പോയത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *