January 13, 2025

ചേകാടിയിലെ അനധികൃത കുതിര ഫാം; നടപടിയെടുത്ത് കൃഷി ഓഫീസറുടെ കസേര തെറിച്ചു 

0
Img 20241217 100420

പുല്പള്ളി: ചേകാടിയിലെ നെൽപ്പാടത്തെ അനധികൃത കുതിരഫാമിനെതി രേ കർശനനിലപാട് സ്വീകരിച്ച വനിതാ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. നെൽപ്പാ ടം നികത്തി കുതിരഫാം നിർമിച്ചതിനെ തിരേ ആദ്യമായി നിയമനടപടി സ്വീക രിച്ച പുല്പള്ളി കൃഷി ഓഫീസർ അനു ജോർജിനെ തവിഞ്ഞാലിലേക്കാണ് സ്ഥലംമാറ്റിയത്. പുല്പള്ളി കൃഷി ഓഫീ സറായി ചുമതലയേറ്റ് ഏഴുമാസം തികയും മുമ്പാണി അപ്രതീക്ഷിത സ്ഥ ലംമാറ്റം. മന്ത്രിമാരടക്കമുള്ള പല ഉന്നത രുമായി അടുത്തബന്ധമുണ്ടെന്ന് അവ കാശപ്പെടുന്ന, കുതിരഫാം നടത്തിപ്പു കാരാണ് ഇപ്പോഴത്തെ സ്ഥലംമാറ്റത്തി ന് പിന്നിലെന്നാണ് ആരോപണം.

 

ചേകാടിയിലെ നെൽപ്പാടം നികത്തി കുതിരഫാം നിർമിച്ചതിനെതിരേ ആദ്യ മായി നിയമനടപടി സ്വീകരിച്ചത് കൃഷി ഓഫീസറായ അനു ജോർജായിരുന്നു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടയുടൻത ന്നെ അനു ജോർജിൻ്റെ നേതൃത്വത്തിൽ റിപ്പോർട്ട് തയ്യാറാക്കി സബ് കളക്ടർക്ക് നൽകിയിരുന്നു.

 

ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോ ബർ 24-ന് കളക്ടർ ഈ വിഷയത്തിൽ ഹിയറിങ് വിളിച്ചിരുന്നു. തണ്ണീർത്തട സംരക്ഷണനിയമം ലംഘിച്ച് നടത്തിയ നിർമാണങ്ങൾ പൊളിച്ചുമാറ്റണമെ ന്ന് കളക്ടറേറ്റിൽ നടന്ന ഹിയറിങ്ങിലുംകൃഷി ഓഫീസർ ഉറച്ച നില പാട് സ്വീകരിച്ചു. ഇതോടെ കളക്ടറുടെ മുന്നിൽവെച്ച് കു തിരഫാം ഉടമ കൃഷി ഓഫീ സറോട് കയർത്ത് സംസാരി ക്കുകയും ഇത് പിന്നീ ട് വാക്തർക്കത്തിലേ ക്കെത്തുകയും ചെയ്തി രുന്നു.

 

 

 

അനു ജോർജ് പുല്ല ള്ളിയിൽ കൃഷി ഓഫീ സറായെത്തിയശേഷം വനാന്തര ഗ്രാമമായ ചേകാടിയിലെ ഭൂരിപ ക്ഷംവരുന്ന ആദിവാ സികളടക്കമുള്ള കർഷകരെ ചേർത്തു പിടിച്ച് പരമ്പരാഗത നെൽകൃഷി സംര ക്ഷണത്തിനായി ഒട്ടേറെ പ്രവർത്തന ങ്ങൾ നടത്തിയിരുന്നു. 2023-24 വർ ഷത്തെ ജൈവകൃഷി നടത്തുന്ന മികച്ച ഊരിനുള്ള സംസ്ഥാന പുരസ്കാരം ചേ കാടിക്ക് നേടാനുമായി.

 

ജീവനക്കാരുടെ അഭ്യർഥനപ്രകാരമു ള്ള സ്ഥലംമാറ്റമെന്നാണ് കൃഷിവകുപ്പ് ഡയറക്ടർ ഇറക്കിയ സ്ഥലംമാറ്റ ഉത്തര വിലുള്ളത്. എന്നാൽ ഇത്തരത്തിലൊ രു സ്ഥലംമാറ്റം ആവശ്യപ്പെട്ടിട്ടില്ലെന്നാ ണ് കൃഷി ഓഫീസറോട് അടുത്തവൃത്ത ങ്ങൾ നൽകുന്ന വിവരം. പുല്പള്ളി സ്വ ദേശിനിയായ അനു ജോർജിനെ 55 കിലോമീറ്ററോ ള്ള തവിഞ്ഞാലി ലേക്ക് സ്ഥലംമാ റ്റിയത പ്രതികാര ന്നാണ് വിമർശ 4 നമുയരുന്നത്. കഴിഞ്ഞ ഒന്നരവർഷ ത്തിനിടെ അനു ജോർജിന് ലഭിക്കുന്ന മൂന്നാമത്തെ സ്ഥലംമാറ്റമാണിത്.

 

# നിയമങ്ങൾക്ക് പുല്ലുവില

 

നാലുമാസം മുൻപാണ് ചേകാടി താ ഴശ്ശേരിയിലെ നെൽപ്പാടത്ത് കുതിര ഫാം പ്രവർത്തനം തുടങ്ങിയത്. ഗ്രാ മപ്പഞ്ചായത്തടക്കമുള്ള വിവിധ വകു പ്പുകളുടെയൊന്നും അനുമതിതേടാ തെ, നിയമം ലംഘിച്ചാണ് നെൽപ്പാ ടം നികത്തി ഫാം നിർമിച്ചത്. വിവരം ശ്രദ്ധയിൽപ്പെട്ടയുടൻതന്നെ, വയൽപൂർവസ്ഥിതിയിലാക്കണമെന്നാവശ്യ പ്പെട്ട് കൃഷിവകുപ്പ് നോട്ടീസ് നൽകിയി രുന്നു. ഇതിന് പിന്നാലെ റവന്യൂവകുപ്പ് സ്റ്റോപ്പ് മെമ്മോയും നൽകി. എന്നാൽ തുടർന്നുള്ള ദിവസങ്ങളും ഫാമിലെ നിർമാണപ്രവൃത്തികൾ തകൃതിയായി തു ടരുകയായിരുന്നു. പുല്ലുള്ളി പോലീസ് ഇടപെട്ട് താക്കിൽ നൽകിയിട്ടും ഫല മൊന്നുമുണ്ടായില്ല. ഇതിനിടെ ഗ്രാമപ്പ ഞ്ചായത്തും സ്റ്റോപ്പ് മെമ്മോ നൽകി.

 

ഫാമിനെതിരേ പ്രദേശവാസിക ളും ഭരണ-പ്രതിപക്ഷ പാർട്ടികളും സം ഘടനകളുമെല്ലാം സമരവുമായി രംഗ ത്തുവന്നിരുന്നു. പ്രദേശത്തെ ആദിവാ സികളടക്കമുള്ളവർക്ക് പ്രയാസം സൃ ഷിക്കുന്ന കുതിരഫാം അടച്ചുപൂട്ടുമെ ന്ന് പട്ടികവർഗ വികസനമന്ത്രി ആർ കേളുവും ഉറപ്പ് നൽകിയിരുന്നു. വയ (അനധികൃതനിർമാണം ഒരാഴ്ച ന ങ്ങളിൽ പൊളിച്ചുമാറ്റണമെന്ന് ക ക്ടർ ഒക്ടോബർ 28-ന് ഉത്തരവിട്ടിരു ന്നു. ഫാം നടത്തിപ്പുകാർ ഉത്തരവ് പാ ലിച്ചില്ലെങ്കിൽ ബത്തേരി തഹസിൽദ രുടെയും പുള്ളി വില്ലേജ് ഓഫീസറു ടെയും നേതൃത്യത്തിൽ വയലിലെ നിർ മാണങ്ങൾ ഒഴുപ്പിക്കണമെന്നുമായിരു ന്നു കളക്ടറുടെ ഉത്തരവിലുണ്ടായിരുന്ന ൽ. എന്നാൽ എന്നാൽ ഫാമുടമകൾ ഹൈക്കോട തിയെ സമീപിച്ച് കളക്ടറുടെ ഉത്തരവി നെതിരേ സ്റ്റേ വാങ്ങിയെടുത്തു. ജനകീ യപ്രതിഷേധങ്ങൾ ശക്തമാകുന്നതിനി ടെ, കുതിര ഫാമിലേക്ക് ഇപ്പോൾ ടിക്ക റ്റ് വെച്ചാണ് ആളെ പ്രവേശിപ്പിക്കുന്ന തൽ സർക്കാർ സംവിധാനങ്ങൾ കുതിര ഫാം നടത്തിപ്പുകാർക്ക് ഒത്താശചെയ്യു കയാണെന്നാണ് നാട്ടുകാർ ആരോപി ക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *