November 13, 2026

ബി.ജെ.പി വയനാട് ജില്ല മുൻ അധ്യക്ഷൻ കെ.പി. മധു കോൺഗ്രസിൽ

0
Img 20241219 Wa0149
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ബി.ജെ.പി വയനാട് ജില്ലാ മുൻ അധ്യക്ഷൻ കെ. പി. മധു കോൺഗ്രസിൽ. വയനാട് ഡി.സി.സി ഓഫിസിലെത്തിയ മധുവിന് ഡി.സി.സി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ അംഗത്വ രശീത് കൈമാറി. ടി. സിദ്ദിഖ് എം.എൽ.എ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, സണ്ണി ജോസഫ് എം.എൽ.എ, മുൻമന്ത്രി പി.കെ. ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്.

 

ഒരു ദിവസം കൊണ്ട് എടുത്ത തീരുമാനത്തിൻ്റെ പുറത്തല്ല കോൺഗ്രസിൽ ചേർന്നതെന്നും കുറച്ചുനാളുകളായി ഇത് സംബന്ധിച്ച് ആലോചനയിലായിരുന്നുവെന്നും പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം കെ.പി. മധു പറഞ്ഞു. ബി.ജെ.പിയിൽ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *