വന നിയമഭേദഗതി വിജ്ഞാപനം: കർഷക കോൺഗ്രസ് പ്രതിഷേധിച്ചു
കൽപ്പറ്റ : സംസ്ഥാന സർക്കാറിന്റെ വന നിയമ ഭേദഗതിക്കെതിരെ വിജ്ഞാപനത്തിന്റെത് കോപ്പി കത്തിച്ച് കർഷക കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
പുതിയ നിയമം വയനാട്ടിലെ കര്ഷക ജനതയെ ഒന്നാകെ അടിച്ചമര്ത്തുന്നതിനുള്ള ഗൂഢാലോചനയാണ്.
വന നിയമ ഭേദഗതിയുമായി സര്ക്കാര് മുന്നോട്ടു പോയാല് കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത കർഷക പോരാട്ടത്തിന് കർഷക കോണ്ഗ്രസ് നേതൃത്വം നല്കുമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി പ്രസിഡണ്ട് എംഡി അപ്പച്ചന് പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡണ്ട് കെ ജെ ജോണ് അധ്യക്ഷത വഹിച്ചു. കെപിസിസി എക്‌സിക്യൂട്ടീവ് മെമ്പര് പി പി ആലി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ ടി ജെ ഐസക്, പോള്‌സണ് കൂവക്കല്, സാലി കൊല്ലി, ബെന്നി വട്ടപ്പറമ്പില്, പ്രമോദ് തൃക്കൈപ്പറ്റ, ജോണ് മാതാ, ശശികുമാര് കെ, ബീരാന് ചെമ്പോത്തറ, ശ്രീജിത്ത് വേങ്ങപ്പള്ളി, സിബി ചാക്കോ, ആന്റണി കോട്ടത്തറ, ജോസഫ് മറ്റത്തില്, ബാബു വേങ്ങമറ്റം, ജിന്‌സണ് പുളിയാര്മല, കെ. വി രാമന്, സജി തരിയോട്, ശിഹാബ് മലായില്,പി വിനോദ് കുമാര്, ഗിരീഷ് കല്പ്പറ്റ എന്നിവര് പ്രസംഗിച്ചു.





Leave a Reply