April 16, 2026

ലീഗിനെതിരായ പരാമര്‍ശം:  വിജയരാഘവന്റെ പ്രസംഗം അവസരവാദവും അപഹാസ്യവുമാണെന്ന് കെ എല്‍ പൗലോസ്

0
Img 20241221 191413
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വര്‍ഷങ്ങളായി മുസ്‌ലിം ലീഗിന്റെ പിന്നാലെ നടന്ന് ലീഗ് ഒന്നാന്തരം മതേതര പ്രസ്ഥാനമാണെന്ന് പുകഴ്ത്തിപ്പറഞ്ഞ് നടന്നിരുന്ന മാര്‍ക്‌സിറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗം തന്നെ തങ്ങളുടെ തട്ടിപ്പില്‍ ലീഗ് വീഴില്ലന്ന് വന്നപ്പോള്‍ ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്നും തീവ്രവാദ പ്രസ്ഥാനമെന്നും വിശേഷിപ്പിക്കുന്നതു തികഞ്ഞ അവസരവാദവും അപഹാസ്യവുമാണെന്ന് കെ പി സി സി. നിര്‍വാഹകസമിതി അംഗം കെ എല്‍ പൗലോസ് പ്രസ്താവിച്ചു. വയനാട്ടില്‍ സി പി എം ജില്ലാസമ്മേളനത്തില്‍ പ്രസംഗിച്ചുകൊണ്ട് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ തന്നെ പ്രഖ്യാപിച്ചത് സൂചിപ്പിക്കുന്നത് ആര്‍ എസ് എസിനേക്കാള്‍ വര്‍ഗീയവിഷം ഒളിഞ്ഞിരിക്കുന്നവരാണ് സി പി എമ്മുകാരെന്നാണ്. പ്രിയങ്കാ ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും വര്‍ഗീയ പ്രസ്താനങ്ങളുടെ അടയാളങ്ങളായിരുന്നുയെന്ന് പറഞ്ഞ അദ്ദേഹം തരംതാണ വര്‍ഗീയ വാദിയായി തരംതാണുപോയി. നാലു ലക്ഷത്തിലേറെ വമ്പന്‍ ദൂരിപക്ഷത്തിന് ജയിച്ച രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും വോട്ട് ചെയ്ത വയനാട്ടിലെ വോട്ടര്‍മാരെ പച്ചക്ക് അവഹേളിക്കുക കൂടിയാണ് സി.പി.എം. നേതാവ്ചെയ്തത്. ഇത്തരം അവസരവാദ പ്രസ്ഥാനത്തെ നിലക്ക് നിര്‍ത്താന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *