എൻ എസ് എസ് ക്യാമ്പിൽ ക്രിസ്തുമസ് ആഘോഷം നടത്തി
പുൽപ്പള്ളി :പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എ സ് ക്യാമ്പിൽ ക്രിസ്മസ് ആഘോഷിച്ചു .
ത്രോ ബോളിൽ കിരീടം നേടിയ കൽപ്പറ്റ പാല നിൽക്കും കാലയിൽ ഷാരോണും, അച്ഛൻ സിബിയും, അമ്മ ഡയോണിയും എൻഎസ്എസ് ക്യാമ്പിലെ മുഖ്യ അതിഥികളായിരുന്നു.
ത്രോ ബോളിൽ ഇന്ത്യയ്ക്ക് അഭിമാനമായി കിരീടം നേടിയ ഷാരോൺ കേക്ക് മുറിച്ച് എൻഎസ്എസ് ക്യാമ്പിലെ ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു .
കൽപ്പറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ഷാരോൺ എങ്ങനെയാണ് ത്രോബോളിൽ ഇന്ത്യയ്ക്ക് കിരീടം നേടാൻ കഴിഞ്ഞതെന്നുള്ള തന്റെ അനുഭവങ്ങൾ പ്രചോദനകരമാകും വിധം വിദ്യാർത്ഥികൾക്ക് നൽകിയ ക്രിസ്മസ് സന്ദേശത്തിൽ സംസാരിച്ചു.
ഷാരോൺ എങ്ങനെയാണ് ഇന്ത്യൻ ത്രോ ബോൾ ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ നേടിയതെന്നും, ചെറുപ്പം മുതൽ ഷാരോണിന്റെ കഴിവുകൾ കണ്ടെത്തി മാതാപിതാക്കൾ പ്രോത്സാഹിപ്പിച്ചതെ ങ്ങനെയെന്നും , ഈ ചെറിയ പ്രായത്തിൽ ഷാരോൺ ഇന്ത്യൻ ടീമിൽ അംഗമായി മാറിയതിനെക്കുറിച്ചും അമ്മയായ ഡയോണ എൻ എസ് എസ് ക്യാമ്പിലെ വിദ്യാർത്ഥികൾക്കിടയിൽ പങ്കുവെച്ചു.
ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ ആർ ജയറാം അധ്യക്ഷസ്ഥാനം വഹിച്ചു.
എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ സിത്താര ജോസഫ്, അധ്യാപകരായ ബിബി ൻ കെ എസ്, നിഷ പി , എൻ എസ് എസ് കോഡിനേറ്റർ മാരായ ആഗിൻ, ദൃശ്യ എൽദോ പ്രോഗ്രാമിന് നേതൃത്വം നൽകി.





Leave a Reply