മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു
ന്യൂഡൽഹി :അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്രാജ്യത്ത് സാമ്പത്തിക ഉദാരീകരണത്തിന് വാതിൽ തുറന്ന ധന കാര്യവിദഗ്‌ധനെന്ന രീതിയിൽ ലോക ശ്രദ്ധ നേടിയ കോൺഗ്രസ് നേതാവായിരുന്നു. ഡൽഹിയിലെ എയിംസ് ആശു പത്രിയിൽ വ്യാഴാഴ്ച രാത്രി 9.51-ഓടെയാ ണ് അന്തരിച്ചത്. രണ്ട് വർഷമായി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന അദ്ദേഹത്തെ ശ്വാസകോശ രോഗം മൂർച്ഛിച്ചതിനെത്തുടർന്നാ ണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണസമ യത്ത് ഭാര്യ ഗുർശരൺ കൗർ, മക്കളായ ഉപിന്ദർ, ദമൻ, അമൃത് എന്നിവരും പ്രിയങ്കാഗാന്ധിയും സമീപ ത്തുണ്ടായിരുന്നു.
കോൺഗ്രസിന്റെ വിപുലീകൃത പ്രവർത്തക സമിതി യോഗം കർണാടകയിലെ ബെലഗാവിയിൽ ചേരുന്നതി നിടയിലാണ് മരണവാർത്തയെത്തിയത്. ഇതേത്തുടർന്ന് സമ്മേളനം നിർത്തി നേതാക്കൾ ഡൽഹിയിലേക്ക് യാത്ര തിരിച്ചു. സോണിയാ ഗാന്ധിയും കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ യും മറ്റ് നേതാക്കളും എയിംസിൽ എത്തി. 1991 മുതൽ 1996 വരെ നരസിംഹ റാവു സർക്കാരിൽ ധനമന്ത്രിയായിരു ന്ന മൻമോഹൻ സിങ്ങാണ് സാമ്പത്തിക ഉദാരീക രണം, സ്വകാര്യവത്കരണം തുടങ്ങിയ പരി ഷ്കാരത്തിലൂടെ രാജ്യത്തിന്റെ സാമ്പ ത്തിക വ്യവസ്ഥയെ പരമ്പരാഗത പാ തയിൽനിന്ന് വഴിമാറ്റിയത്. 2004 മുതൽ 2014 വരെ രണ്ടുവട്ടം പ്ര ധാനമന്ത്രിപദം വഹിച്ച മൻ മോഹൻ സിങ് സിഖ് സമു ദായത്തിൽനിന്നുള്ള ആദ്യത്തെ പ്രധാനമ
ന്ത്രിയായിരുന്നു.
1932 സെപ്റ്റം ബർ 26-ന് ഗുർ മുഖ് സിങ്ങിൻ്റെ യും അമൃത് കൗറിൻ്റെ യും മകനാ യാണ് ജനനം.കേന്ദ്ര വാണിജ്യമന്ത്രിയായിരുന്ന എൽ.എൻ. മിശ്ര തൻ്റെ മന്ത്രാലയത്തിൽ ഉപദേശകനായി നിയമിച്ചു.
1972 മുതൽ 76 വരെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും 1982 മുതൽ 85 വരെ റിസർവ് ബാങ്ക് ഗവർണറും 1985 മുതൽ 1987 വരെ ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനു മായിരുന്നു.
രാഷ്ട്രീയത്തിലേക്കുള്ള മൻമോഹൻസിങ്ങിൻ്റെ പ്ര ധാനമന്ത്രി പി.വി. നരസിംഹറാവു സാമ്പത്തികവിദഗ്ധ നായ മൻമോഹൻ സി ങ്ങിനെ ധനമന്ത്രിയാ ക്കി. 1998 മുതൽ 2004 വരെ രാജ്യസഭയി ലെ പ്രതിപക്ഷ നേതാ വായി.
2004-ലെ ലോക്സ ഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പ്ര ധാനമന്ത്രി പദം ഏറ്റെ ടുക്കാൻ വിസമ്മതിച്ചതോടെ പദവി അപ്രതീക്ഷിതമാ യി മൻമോഹനെ തേടിയെത്തി. രാഷ്ട്രീയജീവിതത്തിൽ ഒരിക്കലും ലോക്‌സഭാംഗമാകാത്ത ഡോ. മൻമോഹൻ സിങ് അഞ്ചുതവണ രാജ്യസഭാംഗമായി. ചരിത്രകാരി യായ ഉപിന്ദർ, എഴുത്തുകാരിയായ ദമൻ, അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ സ്റ്റാഫ് അറ്റോർണി അമൃത് എന്നിവർ മക്കളാണ്. മുൻ ഐ.പി.എസ്. ഉദ്യോ -ഗസ്ഥൻ അശോക് പട്‌നായിക്കാണ് മരുമകൻ.
1987 ൽ പദ്‌മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. ഒട്ടേറെ വിദേശ-സ്വദേശ സർവകലാശാലകൾ വിവിധ ബഹുമതികൾ നൽകി ഡോ. മൻമോഹനെ ആദരിച്ചു.
ഒട്ടേറെ പുസ്തകങ്ങളും പ്രബന്ധങ്ങളും ഡോ. മൻമോ ഹൻ സിങ് രചിച്ചിട്ടുണ്ട്. അമൃത്‌സർ ഹിന്ദു കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും പഞ്ചാബ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയശേഷം കേംബ്രിജ് സർവകലാശാലയിൽനിന്ന് ഉന്നത ബിരുദവും ഓക്സ്ഫഡ് സർവകലാശാലയിൽനി ന്ന് ഡോക്ടറേറ്റും സ്വന്തമാക്കി. കേന്ദ്ര സർക്കാർ ഒരാഴ്ചദുഃഖചാരണം പ്രഖ്യാപിച്ചു. സംസ്ക്കാരം പിന്നീട്.





Leave a Reply