April 16, 2026

ജീവിതത്തിൽ സുഖവും സന്തോഷവും കിട്ടാൻ ജയിലിൽ പോയാൽ മതിയെന്ന് ഞങ്ങൾ ചിന്തിച്ചിരുന്നു-സി കെ ജാനു

0
Img 20241227 165642
By ന്യൂസ് വയനാട് ബ്യൂറോ

 

ദ്വാരക :ദൈനംദിന ജീവിതത്തിന്റെ കഷ്ടപാടുകളിൽ നിന്ന് സുഖവും സന്തോഷവും കിട്ടാൻ ജയിലിൽ പോയാൽ മതിയെന്ന് ഞങ്ങൾ ചിന്തിച്ചിരുന്നു,” എന്ന് സികെ ജാനു വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാംപതിപ്പിന്റെ ആദ്യ ദിനത്തിൽ അടിമമക്ക എന്ന ആത്മകഥയെ ആസ്പദമാക്കി നടന്ന സംഭാഷണത്തിൽ കുസുമം ജോസഫുമായി സംസാരിക്കുകയായിരുന്നു സി കെ ജാനു. പത്തൊൻപതാംവയസ്സിൽ തുടങ്ങി ഇന്നീ നിമിഷം വരെയും നീണ്ടു നിൽക്കുന്ന സമരപോരാട്ടങ്ങളുടെ നേർകാഴ്ചകളെപറ്റി ചർച്ചയിൽ സി കെ ജാനു വ്യക്തമാക്കി.

 

പത്തൊൻപതാംവയസ്സിലെ തന്റെ ആദ്യ സമരത്തിൽ തന്നെ 10 കുടുംബങ്ങൾക്ക് ഭൂമി പതിച്ചു നൽകാൻ സി കെ ജാനു നടത്തിയ ഇടപെടലിന് സാധിച്ചു. അങ്ങനെ കേരള സമര ചരിത്രത്തിൽ തന്നെ പേര് എഴുതി ചേർത്ത ഭൂസമര നേതാവായ സി കെ ജാനുവിന്റെ പോരാട്ട ജീവിതം മൂന്ന് പതിറ്റാണ്ടു പിന്നിടുന്ന ജീവിതത്തെ കുറിച്ച് ജാനു വിശദീകരിച്ചു.

 

ആത്മകഥയിൽ ഉൾപെടുത്തിയിട്ടുള്ള തിക്താനുഭവങ്ങളും സ്വാതബോധവും ചർച്ചയിൽ പ്രധാന വിഷയങ്ങൾ ആയി. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തുടങ്ങി ഉയർച്ച താഴ്ചകളിലൂടെ എൻ ഡി എ മുന്നണിയുടെ ഭാഗമായി തിരഞ്ഞെടുപ്പിൽ പങ്കെടുത്തതുവരെയുള്ള തന്റെ രാഷ്ട്രീയ ജീവിതത്തെ പറ്റിയും സി കെ ജാനു പരാമർശിച്ചു. തന്റെ രാഷ്ട്രീയ നിലപാടുകൾ വെളിപ്പെടുതിയതിന്റെ പേരിൽ നഷ്ടപെട്ട വ്യക്തി ബന്ധങ്ങളെ പറ്റിയും കൂലിപ്പണിക്കാരായ പട്ടികജാതി പട്ടിക്കവർഗത്തിലുള്ളവർ നേരിടുന്ന പ്രതിസന്ധികളെപറ്റിയും ജാനു ചൂണ്ടിക്കാണിച്ചു.

 

കുടിൽകെട്ടി സമരം, നിൽപ്പ് സമരം മുത്തങ്ങ സമരം തുടങ്ങി ആദിവാസികൾക്ക് ഭൂമി ഔദാര്യമല്ല അവകാശമാണെന്ന് സ്ഥാപിച്ച ഒട്ടനവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ സി കെ ജാനുവിന്റെ ആത്മകഥയാണ് 2023ൽ പുറത്തിറങ്ങിയ അടിമ മക്ക.

 

കേരളത്തിന്റെ പൊതുബോധത്തിൽ ഒരു ആദിവാസി സ്ത്രീയുടെ ജീവിതം എങ്ങനെ ആയിരിക്കുമെന്ന മുൻധാരണകളാണ് ജാനുവിനെ വിവാദ നായികയാക്കി മാറ്റിയതെന്ന് കുസുമം ജോസഫ് അഭിപ്രായപ്പെട്ടു. ഭരണഘടനയിലെ തുല്യത ഉയർത്തിപ്പിടിക്കുന്നവർ പോലും ആദിവാസികളുടെ അവകാശങ്ങൾ വിസ്മരിക്കുന്നുവെന്നും ഇത്തരം സാഹിത്യോൽസവങ്ങൾ അതിനുമേലുള്ള ചർച്ചക്കൾക്ക് വേദിയാകുന്നുവെന്നും കുസുമം ജോസഫ് പറഞ്ഞു.

 

വയനാട് സാഹിത്യോത്സവം രണ്ടാം പതിപ്പിൻറെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും. മന്ത്രി ഒ ആർ കേളു അധ്യക്ഷനായിരിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ, ഡോ. വിനോദ് കെ. ജോസ്, ജസ്റ്റിൻ ബേബി എന്നിവർ സംസാരിക്കും.

ഉദ്ഘാടനത്തിന് ശേഷം മലയാളത്തോട് വിടപറഞ്ഞ എം ടി വാസുദേവൻ നായർ അനുസ്മരണം നടത്തും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *