തിയ്യതി കഴിഞ്ഞ കീടനാശിനി നൽകിയെന്ന പരാതിയിൽ 400 ദിവസങ്ങൾക്ക് ശേഷം നടപടി
പനമരം :നെൽകർഷകന്
തിയ്യതി കഴിഞ്ഞ കീടനാശിനി നൽകിയെന്ന പരാതിയിൽ 400 ദിവസങ്ങൾക്ക് ശേഷം നടപടി.പനമരം പരത്തനാൽ ട്രേഡേഴ്സിൻ്റെ കീടനാശിനി ലൈസൻസാണ് പ്രിൻസിപ്പൽ കൃഷി ഓഫീസർ താൽക്കാലിതമായി റദ്ദുചെയ്തത്. പടിഞ്ഞാറത്തറ സ്വദേശിയും യുവ കർഷകനുമായ കെ.സി അനീഷിൻ്റെ പരാതിയെ തുടർന്നാണ് ഒരു വർഷത്തോളം നീണ്ട കാലാവധിക്ക് ശേഷം നടപടിയുണ്ടായത്.2023 നവംബറിലാണ് നെല്ലിൻ്റെ മുഞ്ഞ മാറാൻ ഇവിടെ നിന്നും അനീഷ് കീടനാശിനി വാങ്ങിയത്. നെല്ലിൽ അടിച്ച ശേഷം ടിൻ പരിശോധിച്ചപ്പോഴാണ് തിയ്യതിയും വർഷവും മാറിയത് ശ്രദ്ധിച്ചത്.
ടാറ്റായുടെ കീടനാശിനിയാണ് വിതരണക്കാരൻ തിയ്യതിരുത്തി നൽകിയത്.
മരുന്നടിച്ച ശേഷംപൊട്ടൻ കൊല്ലി പാടശേഖരത്തിലെ അനീഷിൻ്റെ ഒമ്പത് ഏക്കർ കൃഷി ഉൽപ്പാദനം ഗണ്യമായി കുറഞ്ഞു . കടയുടമ തെറ്റ് സമ്മതിക്കാതെ മറ്റൊരാളാണ് ഇത് ചെയ്തതെന്ന് വരുത്തുകയാണ് പിന്നിട്ടുണ്ടായത്. തുടർന്ന് കൃഷി ഓഫിസിൽ നൽകിയ പരാതിക്ക് വിചിത്ര മറുപടിയാണ് അനീഷിന് ലഭിച്ചത്. തിയ്യതി കഴിഞ്ഞ മരുന്നാണ് നൽകിയതെന്നും തിയ്യതി തിരുത്തിയത് ഇവിടെ നിന്നും മുൻപ് കിടനാശിനി വാങ്ങിയ മറ്റൊരു കർഷകനാണന്നു മാണ് കൃഷി ഉദ്യോഗസ്ഥരുടെ മറുപടി.
മനോജ് എന്ന കര്ഷകന് അദ്യം കീ ടനാശിനിവില്പന നടത്തിയിരുന്നെന്നും ഈ
വ്യക്തി തീയതി തിരുത്തി ഉല്പന്നം കടയിൽ തിരിച്ചു നൽകി പണം തിരികെ കൈപ്പറ്റിയതായും
പ്രസ്തുത ഉത്പന്നം ആണ് പരാതിക്കാരന് വിറ്റതെന്നും കൃഷി ഉദ്യോഗസ്ഥർ മറുപടി നൽകി. എന്നാൽ തനിക്ക് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയതിനെ തുടർന്ന് കട ഉടമയുടെ സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തുകയും, പരാതി പിൻവലിക്കാൻ ഉന്നത കൃഷി ഓഫിസ മാർ നിരന്തരം സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നെന്നും അനിഷ് പറയുന്നു. തിയ്യതി, വർഷം എന്നിവ തിരുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യമായങ്കിലും നടപടി വൈകുകയായിരുന്നു.
തുടർന്ന് നിരവധി മാസങ്ങളായി നടത്തിയ ഇടപെടലിലാണ് താൽക്കാലിക നടപടി ഉദ്യോഗസ്ഥർ കൈകൊണ്ടത്.





Leave a Reply