January 13, 2025

ഡി.സി.സി ട്രഷറർ എൻ. എം വിജയന്റെ മകൻ വിഷം ആകത്തു ചെന്ന് മരിച്ചു 

0
Img 20241227 Wa0129

ബത്തേരി: വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വയനാട് ഡി.സി.സി ട്രഷറർ എൻ. എം വിജയന്റെ മകൻ മണിച്ചിറ മണിചിറക്കൽ ജിജേഷ് (28) ആണ് മരിച്ചത്. വൈകിട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരണം. ജിജേഷിനെയും പിതാവ് എൻ. എം വിജയനെയും ചൊവ്വാഴ്‌ച വൈകിട്ടോടെയാണ് വിഷം അകത്തു ചെന്ന നിലയിൽ വീട്ടിൽ കാണപ്പെട്ടത്. ഗുരുതരാവസ്ഥയിൽ കാണപ്പെട്ട ഇരുവരെയും ആദ്യം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കവയെയാണ് ഇന്ന് വൈകിട്ടോടെ ജിജേഷ് മരണപ്പെട്ടത്. സുൽത്താൻബത്തേരി കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ മുൻപ് താൽക്കാലിക ജീവനക്കാരനായിരുന്ന ഇദ്ദേഹം അവിവാഹിതനാണ്. എൻ. എം വിജയന്റെ നില ഗുരുതരമായി തുടരുകയാണ്. പരേതയായ സുമ അമ്മയാണ്. വിജേഷ് സഹോദരനാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *