May 9, 2026

സംഘാടന മികവുകൊണ്ട് ശ്രദ്ധേയമായി സര്‍ഗ്ഗോത്സവം

0
Img 20241229 105129
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :സംഘാടന മികവു കൊണ്ട് ശ്രദ്ധേയമായി സംസ്ഥാന സരഗോത്സവം. സാഹിത്യകാരന്‍ എം.ടി.യുടെ മരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം നടത്തിയതോടെ ഉദ്ഘാടനം ചടങ്ങ് ഒഴിവാക്കിയിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മരണത്തോടെ സമാപന സമ്മേളനവും ഒഴിവാക്കി. ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയത് പൊലിമ കുറച്ചു എന്നതൊഴിച്ചാല്‍ സര്‍ഗോത്സവം അത്യന്തം ആവേശകരമായിത്തന്നെയാണ് നടന്നു വരുന്നതെന്ന് കണ്‍വീനര്‍ ജി. പ്രമോദ് പറഞ്ഞു.

കഴിഞ്ഞ നവംബര്‍ 25 നാണ് മേളയുടെ ആദ്യ സംഘാടകസമിതി യോഗം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്നത്. സര്‍ഗോത്സവത്തിന്റെ മികച്ച നടത്തിപ്പിനായി 16 ഉപകമ്മിറ്റികള്‍ രൂപീകരിച്ചു. യോഗത്തില്‍ പങ്കെടുത്തവരെ ഉള്‍പ്പെടുത്തി 501 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. വയനാടിന്റെ മന്ത്രി കൂടിയായ ഒ.ആര്‍. കേളുവാണ് മുഖ്യ രക്ഷാധികാരി. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രിയും വയനാട് ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ ജി. പ്രമോദുമാണ് ജനറല്‍ കണ്‍വീനര്‍മാര്‍.

എല്ലാ കമ്മിറ്റികളും ഇടവേളകളില്‍ ഓണ്‍ലൈനായും അല്ലാതെയും യോഗങ്ങള്‍ ചേര്‍ന്ന് അതത് സമയങ്ങളില്‍ തീരുമാനങ്ങളെടുത്തു.

കുട്ടികള്‍ക്ക് പരമാവധി പങ്കാളിത്തം ലഭിക്കുമെന്നാണ് സര്‍ഗ്ഗോത്സവത്തിന്റെ മുഖ്യഗുണമായി കാണുന്നത്. 22 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയും 118 ആദിവാസി ഹോസ്റ്റലുകളിലേയും കുട്ടികള്‍ക്ക് മേളയുടെ പ്രയോജനം ലഭിക്കും. പൊതു മത്സര വേദികളില്‍ പലപ്പോഴും മത്സരിക്കാന്‍ കഴിയാതെ വരുന്ന ഇവര്‍ക്ക് ഇതൊരു മികച്ച വേദിയും അവസരവുമാണ് നല്‍കുന്നത്. അന്യംനിന്നു പോകുന്ന തനത് കലാരൂപങ്ങളെ തനിമയോടെ നിലനിര്‍ത്താനും പുതിയ തലമുറകളിലേക്കും പകര്‍ന്ന് നല്‍കാനും ഇത്തരം സര്‍ഗോത്സവങ്ങള്‍ സഹായിക്കുമെന്ന് കണ്‍വീനര്‍ ജി. പ്രമോദ് വിശദീകരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *