എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ പിടിയില്‍
ബത്തേരി: എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍. കോഴിക്കോട്, ചെറുവണ്ണൂർ, ഒളവണ്ണ , റഹ്മാൻ ബസാർ സ്വദേശികളായ തൊണ്ടിയിൽ വീട്ടിൽ സി. അർഷാദ് (23), ഗോൾഡൻ വീട്ടിൽ കെ. മുഹമ്മദ് ഷെഹൻഷാ(24) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.
വെള്ളിയാഴ്ച്ച ഉച്ചയോടെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് 1.85ഗ്രാം എം.ഡി.എം.എ യുമായി ഇവര്‍ പിടിയിലായത്. ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്നും വരുകയായിരുന്ന കെ. എൽ 10 എ.സെഡ് 3991 നമ്പർ കാറിൽ സഞ്ചരിക്കുകയായിരുന്നു ഇവർ. പുതുവത്സരത്തോടനുബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും ലഹരിക്കടത്തും വിൽപ്പനയും ഉപയോഗവും തടയുന്നതിനായി പ്രത്യേക പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
Leave a Reply