പാലിയാണ പാലം നിർമാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
തരുവണ :പാലിയാണ-തേർത്ത്കുന്ന് പുഴക്ക് കുറുകെയുള്ളപാലം നിർമാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കർമ്മസമിതി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം നൽകി.
പടിഞ്ഞാറത്തറ-വെളളമുണ്ട ഗ്രാമ പഞ്ചായത്തുകളുടെ കരകളിലെ പാലിയാണയും, തേർത്ത് കുന്നിലെ പ്രദേശവാസികളുമാണ് കാൽ നൂറ്റാണ്ടിലേറെയായി ഒരു പാലം വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്.. പാലിയാണ ഭാഗക്കാർക്ക് പടിഞ്ഞാറത്തറ ,കൽപ്പറ്റ ഭാഗത്തേക്ക് വിവിധ ‘ ആവശ്യങ്ങൾക്ക് എത്തിപ്പെടാൻ എളുപ്പമാകും ഇവിടെ പാലം വന്നാൽ. നിലവിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് തരുവണ എത്തിയാലെ മറ്റ് പ്രധാന സ്ഥലത്തേക്ക് എത്തിപ്പെടാൻ കഴിയൂ. പാലം വന്നാൽ തേർത്ത് കുന്ന് ഭാഗക്കാർക്ക് മാനന്തവാടി ഉൾപ്പെടെയുള്ള ടൗണിലേക്ക് എത്തിപ്പെടാനും ഉപകാരപ്രദമാണ്.നിരവധി വിദ്യാർത്ഥികൾ, ആദിവാസി കുടുംബങ്ങൾ, രോഗികളെല്ലാം പാലമില്ലാത്തതിനാൽ ദൂരങ്ങൾ താണ്ടേണ്ടി വരുന്നു. ഇവിടെ പാലം വന്നാൽ ഇരുകരകളിലും അപ്രോച്ച് റോഡ് ആവശ്യമില്ല. പുഴയോട് ചേർന്നാണ് ഇരുഭാഗത്തും ടാറിംഗ് റോഡുള്ളത് .ഉന്നത ഉദ്യോഗസ്ഥരുക്കം സ്ഥലം സന്ദർശിച്ചിട്ടുണ്ട്. രണ്ട് പഞ്ചായത്ത് ഭരണസമിതികളും ഇവിടെ പാലം വേണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.തുടർപ്രവർത്തികൾ വേഗത്തിലാക്കണമെന്നാണ് ഇരു ഭാഗത്തെയും കർമസമിതി കളുടെ ആവശ്യം. രക്ഷാധികാരികളായ പൗലോസ് കാപ്പുംകുഴി, പ്രഭാകരൻ പാലിയാണ ,ചെയർമാൻ പ്രേമൻ പുറത്തൂട്ട് ,കൺവീനർ മോഹൻദാസ് എന്നിവർ ചേർന്ന് നിവേദനം നൽകി.





Leave a Reply