പത്താംതരം തുല്യതാ പരീക്ഷ: ജില്ലയില്‍ 89.2 ശതമാനം വിജയം
കൽപ്പറ്റ :സംസ്ഥാന സാക്ഷരതാ മിഷനും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ പത്താം തരം തുല്യതാ പരീക്ഷക്ക് ജില്ലയില്‍ 89.2 ശതമാനം വിജയം. പരീക്ഷ എഴുതിയ 308 പേരില്‍ 275 പേര്‍ വിജയിച്ചു. വിജയിച്ചവരില്‍ 59 പുരുഷന്‍മാരും 216 സ്ത്രീകളും 15 പട്ടികജാതി വിഭാഗക്കാരും 41 പട്ടികവര്‍ഗ്ഗക്കാരുമാണ്. ഒരാള്‍ ഭിന്നശേഷി വിഭാഗത്തിലും ഉൾപ്പെടുന്നു. പനമരം ഗവഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പരീക്ഷ എഴുതിയ 61 വയസുക്കാരനായ എം.സി മോഹനനാണ് പ്രായം കൂടിയ പഠിതാവ്. 20 വയസുള്ള വിശാഖ് രവിയാണ് പ്രായം കുറഞ്ഞ പഠിതാവ്. വിജയികളെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത്കുമാര്‍ എന്നിവര്‍ അഭിനന്ദിച്ചു. പത്താം തരം വിജയിച്ചവര്‍ക്ക് ജനുവരി 10 വരെ ഹയര്‍ സെക്കൻഡറി തുല്യതാ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്.
Leave a Reply