ബാര്‍ബര്‍ ഷോപ്പ് നവീകരണം*: *ധനസഹായത്തിന് അപേക്ഷിക്കാം*
കൽപ്പറ്റ :പിന്നാക്ക വിഭാഗ വികസന വകുപ്പ് പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികളില്‍ നിന്നും ബാര്‍ബര്‍ ഷോപ്പ് നവീകരണ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ www bwin.kerala.gov.in പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണം. പരമ്പരാഗത തൊഴില്‍ ചെയ്യുന്ന 60 വയസ്സ് കവിയാത്തവരും കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തിലധികരിക്കാത്തവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. അപേക്ഷ ജനുവരി 10 നകം നല്‍കണം. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ – 0495 2377786
Leave a Reply