വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് ജനുവരി 15ന് സ്വീകരണം നൽകും.
![Img 20250101 Wa0028](https://newswayanad.in/wp-content/uploads/2025/01/img-20250101-wa0028.jpg)
കൽപ്പറ്റ: വ്യാപാര വ്യവസായ മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫെബ്രുവരി 13 ന് നടത്തുന്ന പാർലമെൻ്റ് മാർച്ചിന്റെ മുന്നോടിയായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു നേതൃത്വം നൽകുന്ന വ്യാപാര സംരക്ഷണ സന്ദേശജാഥയ്ക്ക് ജനുവരി 15 രാവിലെ 10 മണിക്ക് കൽപ്പറ്റയിൽ സ്വീകരണം നൽകും. സ്വീകരണത്തിൻ്റെ ഭാഗമായി കൽപ്പറ്റ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘംയോഗം കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി വി ഹാരിസ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജെ. ജോസ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി.പ്രസന്നകുമാർ,കെ എം ഫ്രാൻസിസ്, പി.കെ. സിന്ധീഖ് സംസാരിച്ചു. സി.മനോജ് സ്വാഗതവും പി.ജെ. ജോസ് നന്ദിയും പറഞ്ഞു. സ്വാഗത സംഘം ഭാരവാഹികളായി വി ഹാരിസ് (ചെയർമാൻ) സി.മനോജ് (കൺവീനർ) പി.ജെ. ജോസ് (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.
Leave a Reply