May 6, 2026

പുൽപ്പള്ളിയിൽ “റോട്ടറി കിഡ്‌നി കെയർ” ചാരിറ്റബിൾ ട്രസ്റ്റിന് തുടക്കം 

0
IMG_20260506_204616
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: നിർധനരായ വൃക്കരോഗികൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ റോട്ടറി പെപ്പർ ടൗൺ പുൽപ്പള്ളിയുടെ നേതൃത്വത്തിൽ “റോട്ടറി കിഡ്‌നി കെയർ” ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനം ആരംഭിക്കുന്നു. ട്രസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മേയ് 11 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുൽപ്പള്ളി വൈ.എം.സി.എ ഹാളിൽ വെച്ച് ബത്തേരി നിയോജക മണ്ഡലം എം.എൽ.എ ഐ.സി. ബാലകൃഷ്‌ണൻ നിർവ്വഹിക്കും. ചടങ്ങിൽ റോട്ടറി ഡിസ്ട്രിക് 3204 ഗവർണർ മേജർ ഡോണർ റോട്ടേറിയൻ ബിജോഷ് മാനുവൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു പ്രകാശ്, കൽപറ്റ ലിയോ ഹോസ്‌പിറ്റലിലെ റോട്ടേറിയൻ ഡോ. ടി.പി.വി. സുരേന്ദ്രൻ എന്നിവരും സാമൂഹ്യ-ആരോഗ്യ മേഖലകളിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കും. ഈ കാരുണ്യപ്രവർത്തനത്തിന്റെ ഭാഗമാകാൻ ഏവരുടെയും സാന്നിധ്യമുണ്ടാകണമെന്ന് റോട്ടറി പെപ്പർ ടൗൺ പ്രസിഡന്റ്‌ പോൾ വി. ടോം, സെക്രട്ടറി മനോജ് വി.എം, ട്രഷറർ ഷിജു വിൻസന്റ്റ് എന്നിവർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *