വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന് ബത്തേരിയിൽ തുടക്കം .
സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണം തുടങ്ങി.
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ നഗരസഭാതല ഉദ്ഘാടനം ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസിന്റെ അധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ ടി കെ രമേശ് അവർകൾ ബത്തേരി ബൈപാസ്സ് റോഡിൽ വച്ച് നിർവഹിച്ചു . നഗരസഭ ക്ലീൻ സിറ്റി മാനേജർ സന്തോഷ്‌കുമാർ പി എസ് യോഗത്തിന് സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ് ഡിവിഷൻ കൗൺസിലർ ഷമീർ മഠത്തിൽ , എന്നിവർ സംസാരിച്ചു.ജനപങ്കാളിത്തത്തോടെ നടന്ന ക്യാമ്പയിനിൽ നഗരസഭാ ജീവനക്കാർ ,ഡിവിഷൻ കൗണ്സിലർമാർ, ഹരിതകർമസേന അംഗങ്ങൾ ,സന്നദ്ധസംഘടന പ്രവർത്തകർ ,കുടുംബശ്രീ അംഗങ്ങൾ ,തൊഴിലാളി സംഘടന പ്രവർത്തകർ ,പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. ഈ ക്യാമ്പയിന്റെ ഭാഗമായി ബൈപാസ് റോഡ് 2 km ദൂരം വരുന്ന ഭാഗം പുല്ലുവെട്ടി വൃത്തിയാക്കിയും പ്ലാസ്റ്റിക് ഉൾപ്പെടെ ഉള്ള മാലിന്യങ്ങൾ നീക്കം ചെയ്തും ശുചീകരിച്ചു.ഒരു ആഴ്ച്ചകാലം ഈ ക്യാമ്പയിൻ നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർ സാബു ജി പരിപാടിക്ക് നന്ദി അറിയിച്ചു.
Leave a Reply