May 6, 2026

എം.എസ്.എഫ് ജൂനിയർ ഫുട്ബോൾ ലീഗ്: സിണ്ടിക്കേറ്റ് എഫ്.സി ജേതാക്കൾ

0
IMG_20260506_195221
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: തരുവണ ശാഖാ എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച ജൂനിയർ ഫുട്ബോൾ ലീഗ് സീസൺ-2 ഫൈനൽ മത്സരത്തിൽ ബിസ്മി ബറ്റാലിയനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി സിണ്ടിക്കേറ്റ് എഫ്.സി കിരീടം നേടി. ജാഫർ സ്വാദിഖ് ടി അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന പരിപാടി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ഖമർ ലൈല ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷൻ മെമ്പർ മുഫീദ തെസ്നി, വെള്ളുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.സി ഇബ്രാഹിം ഹാജി, പൊരുന്നന്നൂർ വാർഡ് മെമ്പർ സി. നാസർ, പി.കെ മുഹമ്മദ്, എ.കെ നാസർ, വി. അബ്ദുള്ള, മിദ്‌ലാജ് മായൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. എം.എസ്.എഫ് ശാഖാ സെക്രട്ടറി അഫ്നാൻ പി.ടി സ്വാഗതവും സുഹൈൽ പി. നന്ദിയും രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *