താണി മോളയിൽ കുടുംബ സംഗമം നാളെ
മീനങ്ങാടി: ആദ്യകാല കുടിയേറ്റക്കാരായ താണിമോളയിൽ കുടുംബാംഗങ്ങളുടെ സംഗമം ജനുവരി രണ്ടിന് നടക്കും. മീനങ്ങാടിയിലെ തറവാട്ട് വീട്ടിൽ നടക്കുന്ന സംഗമം മുതിർന്ന ദമ്പതിമാരായ പുത്തൻ കുടിലിൽ തോമസ് – അച്ചാമ്മ എന്നിവർ ചേർന്ന് നിർവഹിക്കും.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്യും.വാർഡ് മെമ്പർ ഉഷ രാജേന്ദ്രൻ പങ്കെടുക്കും.
ബന്ധങ്ങൾ അറ്റുപോകുന്ന ആധുനിക കാലത്ത് പുതുതലമുറയിലുള്ളവർക്ക് മുതിർന്ന കുടുംബാംഗങ്ങളുമായി സംവദിക്കാനും ഊഷ്മള ബന്ധം നിലനിർത്താനുമാണ് സംഗമം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വൈവിധ്യമാർന്ന പരിപാടികളും ഇതോടൊപ്പമുണ്ട്.
Leave a Reply