നീതിക്കുവേണ്ടി ഉണരുന്ന യുവത്വം മാറ്റത്തിന്റെ ശക്തി; അവകാശ പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് തബ്ദീൽ ഖുർആൻ മത്സരം
കൽപ്പറ്റ: അടിച്ചമർത്തലുകൾക്കും നീതി നിഷേധങ്ങൾക്കുമെതിരെ യുവജനസമൂഹം നടത്തുന്ന മുന്നേറ്റങ്ങൾ ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പാണെന്നും ഡൽഹിയിൽ വിജയം കണ്ട വിദ്യാർത്ഥി സമരം അതിന്റെ തെളിവാണെന്നും ഇന്റഗ്രേറ്റഡ് ഗേൾസ് മൂവ്മെൻറ് ഐ.ജി.എം ജില്ലാ സമിതി സംഘടിപ്പിച്ച തബ്ദീൽ സീസൺ 12 അഭിപ്രായപ്പെട്ടു. നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് രാജ്യവ്യാപകമായി വിദ്യാർത്ഥി കൂട്ടായ്മകൾ രൂപപ്പെടണമെന്നും അതിന് വിദ്യാർഥി സമൂഹം തയ്യാറാവണമെന്നും യോഗം ആവശ്യപ്പെടുകയും നടന്നു വരുന്ന സമരപോരാട്ടങ്ങൾക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
ഐ.എസ്.എം വയനാട് ജില്ലാ പ്രസിഡന്റ് കെ. മുഫ്ലിഹ് ഉദ്ഘാടനം നിർവ്വഹിച്ചു. ഐ ജി എം ജില്ലാ സെക്രട്ടറി അഫ്രിൻ ഹനാൻ അധ്യക്ഷയായിരുന്നു. മത്സരത്തിൽ വിജയികളായ മന്ന (മുട്ടിൽ), ഫാത്തിമ സിതാര (പുൽപ്പള്ളി), ഫർഹ (മുട്ടിൽ), റജ (മേപ്പാടി) എന്നിവർ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. ഷാനവാസ് കൽപ്പറ്റ, താഹിറ ടീച്ചർ കൽപ്പറ്റ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
ഐ.ജി.എം വയനാട് ജില്ലാ പ്രതിനിധികളായ ഫിദ ഫർഹ, ഫാത്തിമ വദൂത്, അനിയ ജെബിൻ, ഹസ്ന, ഷഫ്‌ന ഷാദ്, ആഖില മറിയം എന്നിവർ സംസാരിച്ചു.





Leave a Reply