November 11, 2026

യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവം ഒരാൾ അറസ്റ്റിൽ 

0
Img 20250105 Wa0053
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി: കാപ്പിസെറ്റ് ആച്ചനഹള്ളി പണിയ ഉന്നതിയിലെ ബാബുവിന്റെ കൊലപാതകത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.തൂപ്ര ഉന്നതിയിലെ സുമേഷി(33)നെയാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു.ഇന്ന് പുൽപ്പള്ളിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.ജനുവരി ഒന്നിന് രാത്രി മരണപ്പെട്ട ആച്ചനഹള്ളി കോളനിവാസിയായ ബാബു തന്റെ സുഹൃത്തായ തൂപ്ര ഉന്നതിയിലെ സ്ത്രീയുടെ വീട്ടിലെത്തിയിരുന്നു. ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടയിൽ സ്ത്രീയുടെ മകൻ സ്ഥലത്തേക്ക് എത്തി. തന്റെ അമ്മയോടൊപ്പം മദ്യപിക്കുന്ന ബാബുവുമായി ഇയാൾ കലഹം ഉണ്ടാക്കി.നേരം പുലർന്ന് കോളനി പരിസരത്ത് നാട്ടുകാർ കണ്ടെത്തുമ്പോൾ ബാബു അവശനിലയിലായിരുന്നു. തുടർന്ന് പ്രദേശവാസികൾ ബാബുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബാബു മരണപ്പെട്ടു.പോസ്റ്റുമോർട്ടത്തിലാണ് ബാബുവിന് മർദ്ദനമേറ്റിരുന്നുവെന്നുംഇതുമൂലം ആന്തരാവയവങ്ങളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൂപ്ര കോളനിയിലെ സുമേഷിൻ്റെ ഇടപെടൽ കണ്ടെത്തിയത്.അച്ഛനഹള്ളി കോളനിയിലെ പരേതരായ കൊക്കിരി- ജാനകി ദമ്പതികളുടെ മകനാണ് ബാബു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *