January 13, 2025

ഐഡിയൽ സ്കൂളിൽ ഇന്ന് മുതൽ കേന്ദ്ര ടെക്സ്റ്റൽസ് മന്ത്രാലയത്തിൻ്റെ കരകൗശല മേളയും പ്രദർശവും  

0
Img 20250105 Wa0045

സുൽത്താൻ ബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ഇനി മൂന്ന് ദിവസം കരകൗശല ലോകമാകും. കേന്ദ്ര സർക്കാറിൻ്റെ ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള ഡവലപ്മെൻറ് കമീഷണർ ( ഹാൻ്റി ക്രാഫ്റ്റ് ) ഓഫീസ് നടത്തുന്ന കരകൗശല ഉൽപന്നങ്ങളുടെ പ്രദർശനവും തൽസമയ നിർമാണ പരിപാടിയും ജനുവരി ആറു മുതൽ എട്ടുവരെ സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്ക്കൂളിൽ നടക്കും. തൃശൂർ ഹാൻ്റി ക്രാഫ്റ്റ് സർവീസ് കേന്ദ്രം, ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം എന്നിവയുടെ സഹകരണത്തോടെയാണ് മേള. കരകൗശലവിദഗ്ധരുടെ നേതൃത്വത്തിലുള്ള തൽസമയ ഉൽപന്ന നിർമാണം കാണാനാകും. ഇന്ത്യൻ കരകൗശല മേഖലയുടെ സമ്പന്നതയെ കുറിച്ച് ആഴത്തിലുള്ള അറിവ് നേടാനാകും. ടെക്സ്റ്റൈൽസ് – കരകൗശല വ്യവസായ രംഗത്തെ തൊഴിൽ സാധ്യതയടക്കം മനസിലാക്കാം. ഈ രംഗത്തെ വിദഗ്‌ധരുമായി സംസാരിക്കാനും സംശയ നിവാരണം നടത്താനും അവസരമുണ്ടാകും.വിദ്യാർഥികൾക്കും ഈ മേഖലയിൽ താൽപര്യമുള്ളവർക്കും മേളയിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. മൂന്ന് ദിവസവും പത്ത് മണി മുതൽ മൂന്ന് മണി വരെയാണ് മേള.

 

ആറിന് രാവിലെ പത്ത് മണിക്ക് ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ രമ ആർ മുഖ്യ പ്രഭാഷണം നടത്തും. സ്കൂൾ പ്രിൻസിപ്പൽ ജാസ്.എം എ , വിനോദൻ കെ ജി , റഷീദ് ഇമേജ്, രേഷ്മ കെ ആർ, സ്കൂൾ ഹെഡ് ബോയി ആദിഷ് മിഷാൽ,ഹെഡ് ഗേൾ ഹയ ഹാഫിസ് എന്നിവർ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *