പുത്തുമല മാലിന്യ നിക്ഷേപ വിവാദം മറുപടിയുമായി എബിൻ മുട്ടപ്പള്ളി
പൊഴുതന: യുഡിഎഫ് പൊഴുതന മണ്ഡലം കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ തനിക്കെതിരെ സിപിഎം നടത്തിയ കുപ്രചരണങ്ങൾക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി മറുപടി നൽകി. പുത്തുമല സ്മശാന ഭൂമിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ പച്ചക്കാട് എന്ന പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വ്യവസായ സ്ഥാപനത്തിലെ ഇ .ടി .പി വാട്ടർ നിക്ഷേപിക്കാൻ കൊണ്ടുപോയ ടിപ്പർ ഡ്രൈവറായ തൻറെ സുഹൃത്തുക്കളെ സിപിഎം പ്രവർത്തകർ ആക്രമിക്കുകയും വണ്ടികൾ തടഞ്ഞു വെക്കുകയും ചെയ്ത സംഭവത്തിൽ താൻ അവിടെയെത്തിയതാണെന്നും രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സിപിഎം കള്ളപ്രചരണങ്ങൾ നടത്തുകയാണെന്നും കോൺഗ്രസിനും യുഡിഎഫ് നേതാക്കന്മാർക്കെതിരെയും സിപിഎം നടത്തുന്ന കള്ള പ്രചരണങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്നും ടിപ്പറിൽ കൊണ്ടുപോയത് കക്കൂസ് മാലിന്യമാണെന്ന് തെളിയിക്കുകയാണെങ്കിൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്നും എബിൻ മുട്ടപ്പള്ളി പറഞ്ഞു
Leave a Reply