വിജയോത്സവം സംഘടിപ്പിച്ചു
തൃശ്ശിലേരി : തൃശ്ശിലേരി ഗവ ഹയർ സെക്കണ്ടറി സ്കൂൾ കായിക – കലാ മേഖലയിലെ പ്രതിഭകളെ ആദരിക്കുന്ന
വിജയോത്സവം സംഘടിപ്പിച്ചു. വിജയോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ .എൻ .സുശീല അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഒളിമ്പിക്സിൽ ജില്ലാ തലത്തിൽ മുന്നാം സ്ഥാനം നേടിയ വിദ്യാലയത്തിലെ കായിക പ്രതിഭകളെയും കായിക അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.
പ്രിൻസിപ്പൾ എ.പി. ഷീജ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രിൻസിപ്പാൾ ടി.വി. ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.വി. വസന്തകുമാരി, ഉണ്ണികൃഷ്ണൻ അടുമാരി, പി.ടി.എ. എക്സിക്യുട്ടീവ് അംഗം റഷീദ് തൃശ്ശിലേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പി.ടി.എ. പ്രസിഡണ്ട് കെ സക്കീർ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിന് സ്റ്റാഫ് സെക്രട്ടറി കെ.സി. സരിത നന്ദി പറഞ്ഞു.
Leave a Reply