ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
മാനന്തവാടി: പിന്നാക്ക വികസന കോർപ്പറേഷൻ മാനന്തവാടി ഉപജില്ലാ ഓഫീസ് ബസ് സ്റ്റാൻഡിന് സമീപം പട്ടിക വർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ ആർ.കേളു ഉദ്ഘാടനം ചെയ്തു. കെ.എസ്.ബി.സി ഡി സി ചെയർമാൻ അഡ്വ. കെ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡംഗം വി.പി. കുഞ്ഞികൃഷ്ണൻ , മാനന്തവാടി നഗരസഭ ചെയർ പേഴ്സൺ സി.കെ. രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി , നഗരസഭ വൈസ് ചെയർമാൻ ജേക്കബ്ബ്, ബ്ലോക്ക് പഞ്ചായത്തംഗം പി. ചന്ദ്രൻ ,കെ എസ് ബി ഡി സി ജില്ലാ മാനേജർ ക്ളീറ്റസ് ഡിസിൽ വ, മാനന്തവാടി ഉപജില്ലാ മാനേജർ ബിന്ദു വർഗ്ഗീസ് എന്നിവർ സംസാരിച്ചു.
Leave a Reply