പുതുവത്സരാഘോഷവും ജനറൽ ബോഡിയും നടത്തി
മാനന്തവാടി:എടവക പഴശ്ശിനഗർ റസിഡൻസ് അസോസിയേഷന്റെ പുതുവത്സരാഘോഷം റിട്ടയേർഡ് പോലീസ് സൂപ്രണ്ട് പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ എടവക ഗ്രാമ പഞ്ചായത്ത് മെമ്പർ മിനി തുളസീധരൻ ആദരിച്ചു. പഴശ്ശി നഗർ റസി: അസോസിയേഷൻ പ്രസിഡണ്ട് പി. വാണിദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കെ.എം.ഷിനോജ് സ്വാഗതം ആശംസിച്ചു. .പി. കാദർ, എം.കെ. അനിൽകുമാർ, കെ.എം. രാജു , സി എം.ജോസ് എന്നിവർ സംസാരിച്ചു. മുതിർന്ന അംഗം കപ്പച്ചേരി കുഞ്ഞാലി, എഴുത്തുകാരനായ കെ.കെ. ചന്ദ്രൻ, മികച്ച വിജയം നേടിയ വിദ്യാർഥികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കലാപരിപാടികളും സ്നേഹ വിരുന്നും നടന്നു.





Leave a Reply