നഗരസഭാ സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി മെഗാ പെയിന്റിംഗ് നടത്തി
ബത്തേരി: മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭാ സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി മെഗാ പെയിന്റിംഗ് നടത്തി. അസംപ്ഷൻ സ്കൂളിന് സമീപം നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ ടി.കെ രമേശ് ഉദ്ഘാടനം ചെയ്‌തു. ക്ലീൻ സിറ്റി മാനേജർ സന്തോഷ് കുമാർ പിഎസ് സ്വാഗതം ആശംസിച്ചു. തുടർന്ന് മാലിന്യ മുക്ത പ്രതിജ്ഞ ആരോഗ്യ സ്ഥാൻഡിങ് കമ്മിറ്റീ ചെയർപേഴ്‌സൺ ഷാമില ജുനൈസ് ചൊല്ലുകയും പങ്കെടുത്തവർ ഏറ്റു ചൊല്ലുകയും ചെയ്‌തു. നഗരത്തിലെ വിവിധ സ്കൂളുകൾ കോളേജുകൾ എന്നിവിടങ്ങളിൽ നിന്നുള്ള 250 ഇൽ പരം കുട്ടികൾ, വ്യാപാരസംഘടന ഭാരവാഹികൾ ഓട്ടോറിക്ഷ യൂണിയൻ പ്രവർത്തകർ, കൗൺസിലർമാർ ,നഗരസഭാ ജീവനക്കാർ എന്നിവർ പങ്കെടുത്തു.ക്യാമ്പയിനിൻ്റെ ഭാഗമായി അസംപ്ഷൻ സ്‌കൂൾ ജംഗ്ഷൻ മുതൽ ചുങ്കം വരെ ഉള്ള മെയിൻ റോഡിൻ്റെ ഇരുവശവും ഫുഡ് പാത്തിനോട് ചേർന്നഭാഗം പെയിന്റ് അടിച്ചു മനോഹരമാക്കി.
Leave a Reply