January 15, 2025

ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്.

0
Img 20250106 155525

ബത്തേരി :ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. ആത്മഹത്യ കുറിപ്പിൽ ഐ സി ബാലകൃഷ്ണൻ എം എൽ എയുടെയും , ഡി സി സി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചന്റെയും പേര് പരാമർശിച്ചിട്ടുള്ളതായാണ് സൂചന . പണം വാങ്ങിയത് തിരിച്ചു നൽകാൻ കഴിയാത്തതിന്റെ മാനസിക പ്രയാസം, മേഖലയിലെ സഹകരണ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കുറിപ്പിലുള്ളത് .കോഴ വാങ്ങാൻ തന്നെ ഇടനിലക്കാരനാക്കി എംഎൽഎ ഉപയോഗിച്ചു എന്നാണ് എം എൻ വിജയൻ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിട്ടുള്ളത്.വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയനും മകനും ആത്മഹത്യ ചെയ്യുന്നതിന് മുന്‍പെഴുതിയ അവസാന കുറിപ്പ് പുറത്ത് . മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിട്ടുള്ളത്. കെപിസിസി പ്രസിഡന്റിനും പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമാണ് കത്തെഴുതിയിരിക്കുന്നത്. എംഎല്‍എ ഐസി ബാലകൃഷ്ണന്റെയും വയനാട് സിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്റെയും പേരുകള്‍ കത്തില്‍ പരാമര്‍ശിക്കുന്നു.

നിയമനത്തിനെന്ന പേരില്‍ പണം വാങ്ങിയത് എംഎല്‍എ ആണെന്ന് കത്തില്‍ പറയുന്നുണ്ട്. വലിയ ബാധ്യതകള്‍ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും കെപിസിസി നേതൃത്വത്തിന് എല്ലാം അറിയാമെന്നും കുറിപ്പില്‍ പറയുന്നു. എന്‍ ഡി അപ്പച്ചനും ഐ സി ബാലകൃഷ്ണനും പണം വാങ്ങാന്‍ ആവശ്യപ്പെട്ടു എന്നും കത്തില്‍ പരാമര്‍ശിക്കുന്നു. 10 ദിവസത്തിന് ശേഷമാണ് കത്ത് കുടുംബം പുറത്തുവിട്ടത്. കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കത്ത് പുറത്തുവിട്ടതെന്ന് മരുമകള്‍ പത്മജ പറയുന്നത്.എന്നാല്‍ പൊലീസ് കുറിപ്പിനെപ്പറ്റി കൃത്യമായി അന്വേഷിക്കട്ടെയെന്നും സത്യസന്ധമായ അന്വേഷണം നടത്തി തെറ്റുകാരനാണെങ്കില്‍ എന്നെ ശിക്ഷിക്കട്ടെ എന്നുമാണ് കുറിപ്പ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഐ സി ബാലകൃഷ്ണന്‍ പറയുന്നത്.ഡി സി സി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക ഇടപാട് എന്ന സൂചനയ്ക്ക് പിന്നാലെ എൻ എം വിജയൻ കെപിസിസിക്ക് നൽകിയ കത്ത് നേരത്തെ പുറത്തായിരുന്നു. സുൽത്താൻബത്തേരി അർബൻ ബാങ്ക് നിയമനത്തിനായി ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്ക് പണം നൽകിയതിന്റെ കണക്ക് സൂചിപ്പിച്ചാണ് കത്ത്. പണമിടപാടിന്റെ ഉടമ്പടി രേഖയും പുറത്തുവന്നന്നിരുന്നു.. 2021ൽ എൻ എം വിജയൻ കെപിസിസി പ്രസിഡന്റ് കെ സുധാകരന് നൽകിയ കത്താണ്പുറത്തായത്. ഈ കത്തിൽ അർബൻ ബാങ്ക് നിയമനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് വാങ്ങിയ പണത്തിൽ നിന്ന് 10 ലക്ഷം രൂപ ഐസി ബാലകൃഷ്ണന് ലഭിച്ചു എന്നുംഈ കത്തിൽ പറയുന്നുണ്ട്.പണം വാങ്ങിയിരുന്നെങ്കിലും നിയമനം നടത്തിയിട്ടില്ല എന്നും വാങ്ങിയ പണം കോൺഗ്രസ് നേതാക്കൾ തിരിച്ചു നൽകിയിട്ടില്ല എന്നും ഒരു പരാതിയായി ഈ കത്തിൽ അറിയിക്കുകയായിരുന്നു എൻ എം വിജയൻ. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് എൻഡി അപ്പച്ചൻ നൽകിയ വിശദീകരണം. ഈ പരാതിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണം നടത്തിയതാണ് എന്നും എന്ന് തെളിയിക്കുകയും ചെയ്തു എന്നാണ്.

 

 

ഡി.സി.സി. ട്രഷററായിരുന്ന എൻ.എം. വിജയന്റെ ആത്മഹത്യക്കുറിപ്പ് നശിപ്പിച്ചിട്ടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നതായും അത് പുറത്തുവരണമെന്നും സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി. ഗഗാറിൻ നേരത്തെ പ്രസ്താവിച്ചിരുന്നു.. എൻ.എം. വിജയന്‍റെയും മകന്റെയും മരണത്തിന്‌ ഉത്തരവാദി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യാണെന്നും അദ്ദേഹം രാജിവെക്കണമെന്നും കെ.പി.സി.സി. നേതൃത്വം മറുപടിപറയണമെന്നും ആവശ്യപ്പെട്ട് സി.പി.എം ആവശ്യപ്പെട്ടിരുന്നു..

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *