കരകൗശല പ്രദർശന മേളക്ക് വർണ്ണാഭമായ തുടക്കം
ബത്തേരി :കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിൻ്റെ കരകൗശല നിർമ്മാണ പ്രദർശന മേളക്ക് ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ തുടക്കമായി.കേന്ദ്ര സർക്കാറിൻ്റെ ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള ഡെവലപ്മെൻ്റ് കമ്മീഷണർ (ഹാൻഡി ക്രാഫ്റ്റ് ) ഓഫീസ് നടത്തുന്ന കരകൗശല ഉൽപ്പന്നങ്ങളുടെ പ്രദർശനവും തൽസമയ നിർമ്മാണ പരിപാടിയും ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ. രമ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. തൃശൂർ ഹാൻഡി ക്രാഫ്റ്റ് സർവ്വീസ് സെൻ്റർ അസിസ്റ്റൻറ് ഡയറക്ടർ എം.പി സജി കരകൗശല നിർമ്മാണ കലയുടെ സാധ്യതകൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. സ്കൂൾ പ്രിൻസിപ്പൽ ജാസ്. എം. എ അധ്യക്ഷത വഹിച്ചു. ഹാൻഡി ക്രാഫ്റ്റ് സെൻ്റർ കോഡിനേറ്റർ കെ ജി വിനോദൻ, ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം സെക്രട്ടറി റഷീദ് ഇമേജ്, പേപ്പർ ക്വില്ലിംഗ് വർക്ക് ആർട്ടിസ്റ്റ് കെ ജി ദാസ് കോളേരി എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ സി കെ സമീർ, വൈസ് പ്രിൻസിപ്പാൾ ഒ. അഷ്റഫ്, കെ ആർ രേഷ്മ, ട്രസ്റ്റ് അംഗങ്ങളായ കെ അബ്ദുറഹ്മാൻ, വി മുഹമ്മദ് ശരീഫ്, ഗ്രീൻസ് എക്സിക്യൂട്ടീവ് മെമ്പർമാരായ സൂരജ്, നിസി അഹ്മദ്, വിദ്യാർത്ഥി കൗൺസിൽ പ്രതിനിധികളായ ഹയ ഹാഫിസ്, ആദിഷ് മിഷാൽ പങ്കെടുത്തു.
ബാംബൂ മെറ്റീരിയൽസ് കൊണ്ടുള്ള വിവിധ ഉൽപ്പന്നങ്ങൾ, ചിരട്ടയിലും മരക്കൊമ്പുകളിലുമുള്ള നിർമ്മാണങ്ങൾ, കളിമൺ പാത്ര നിർമ്മാണം, പേപ്പർ ക്വില്ലിംഗ് ആർട്ട് വർക്സ് എന്നിവ മേളയിലെ മുഖ്യ ആകർഷണമാണ്.
വ്യത്യസ്ത ഇനങ്ങളിലായി എസ്. സബിത, പി.വി സവിത, എം.പി സുജിത്ത്, ടി. ദാസൻ, കെ ജി ദാസ് എന്നിവർ പ്രദർശനവും പരിശീലനവും നല്കുന്നുണ്ട്.
രാവിലെ 10 മുതൽ വൈകുന്നേരം 3 വരെയാണ് പ്രദർശന സമയം.
മേള ഈ മാസം 8 ന് സമാപിക്കും.
Leave a Reply