സമരസമിതി വൈത്തിരി മേഖല സമര പ്രഖ്യാപന കൺവെൻഷൻ നടത്തി
കൽപ്പറ്റ : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ഡി എ, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ അനുവദിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുത്ത് കാര്യക്ഷമമായി നടപ്പിലാക്കുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ ജനുവരി 22ന് നടക്കുന്ന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സൂചന പണിമുടക്കിനു മുന്നോടിയായി വൈത്തിരി മേഖല സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. കൺവെൻഷൻ സമരസമിതി ജില്ലാ കൺവീനർ ശ്രീജിത്ത് വാകേരി ഉദ്ഘാടനം ചെയ്തു. ജോയിജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡൻറ് പ്രിൻസ് തോമസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ എ പ്രേംജിത്ത്, സമരസമിതി ജില്ലാ ചെയർമാൻ ടി ഡി സുനിൽമോൻ , ജോയിൻറ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.പി. ജയപ്രകാശ്, കെ ആർ സുധാകരൻ എന്നിവർ സംസാരിച്ചു. ജോയിന്റ് കൗൺസിൽ ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ എ. സി. രാധിക സ്വാഗതവും പി. പി. റഷീദ നന്ദിയും പറഞ്ഞു





Leave a Reply