January 13, 2025

ഡിസ്ട്രിക്റ്റ് കളക്ടേഴ്‌സ് ട്രോഫി ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറക്ക്

0
Img 20250107 Wa0081

മുട്ടിൽ :ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യന്‍സിനുള്ള ഡിസ്ട്രിക്റ്റ് കളക്ട്രേഴ്‌സ് ട്രോഫി പടിഞ്ഞാറത്തറ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കരസ്ഥമാക്കി. മുട്ടില്‍ ഡബ്ല്യൂ.എം.ഒ ഇംഗ്ലീഷ് അക്കാദമിയില്‍ ജില്ലാ ഭരണകൂടം, ഗോകുലം ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഐക്യൂഎ ഔദ്യോഗിക ജില്ലാ ക്വിസിങ് ചാമ്പ്യന്‍ഷിപ്പിലാണ് പടിഞ്ഞാറത്തറ സ്‌കൂളിലെ എസ്. ആര്‍ ഉജ്വല്‍ ക്യഷ്ണ, സി.എം ജോണ്‍ എന്നിവര്‍ നേട്ടം കൈവരിച്ചത്. വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഡിസ്ട്രിക്റ്റ് കളക്ട്രേഴ്‌സ് ട്രോഫി കൈമാറി. ജില്ലയിലെ 70 ഓളം സ്‌കൂളുകളില്‍ നിന്നുള്ള 150 ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ മാനന്തവാടി എംജിഎംഎച്ച്എസ് സ്‌കൂളിലെ കെ.വി വേദിക് വിജയ്, ആദിത്യന്‍ മംഗലശ്ശേരി എന്നിവര്‍ രണ്ടാംസ്ഥാനവും തരിയോട് ജിഎച്ച്എസ്എസിലെ അര്‍ച്ചന ശ്രീജിത്ത്, എസ്.ജി സ്‌നിഗ്ദ്ധ എന്നിവര്‍ മൂന്നാം സ്ഥാനവും ഇരുളം ജിഎച്ച്എസ്എസിലെ മുഹമ്മദ് ഷാമിസ്, ആതിര സതീഷ് എന്നിവര്‍ നാലാം സ്ഥാനവും കരസ്ഥമാക്കി. ജില്ലകളിലെ ചാമ്പ്യന്‍മാര്‍ കേരളത്തിന്റെ ഔദ്യോഗിക ക്വിസ് ചാമ്പ്യന്‍ പദവിക്കായി മത്സരിക്കും. ക്യൂ ഫാക്ടറിയുടെ നേതൃത്വത്തില്‍ ലാന്‍സ് അക്കാദമി പ്രതിനിധി എന്‍.കെ ലിഞ്ചു മത്സരം നിയന്ത്രിച്ചു. ക്വിസ് ചാമ്പ്യന്‍ഷിപ്പ് ജില്ലാ ലോ ഓഫീസര്‍ സി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. മുട്ടില്‍ ഡബ്ല്യൂ.എം.ഒ ഇംഗ്ലീഷ് അക്കാദമി പ്രിന്‍സിപ്പാള്‍ പി സ്മിത, ഐക്യുഎ ജില്ലാ സെക്രട്ടറി ഷാജന്‍ ജോസ്, ഐക്യുഎ ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. സോന വിജയ് എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *