വയനാടൻ യുവതയ്ക്ക് നൈപുണ്യവികസനത്തിൽ സൗജന്യ പരിശീലന പരിപാടികളുമായി എംഎൽഎ കെയർ
കൽപ്പറ്റ :ഇന്ത്യൻ സംസ്ഥാനങ്ങളിലെ 117 ജില്ലകളാണ് ആസ്പിരേഷനൽ ഡിസ്ട്രിക്റ്റുകളായി നിർണയിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ ഉൾപ്പെടുന്ന കേരളത്തിൽ നിന്നുള്ള ഒരേയൊരു ജില്ലയാണ് വയനാട്. ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, കൃഷി, ജലസംരക്ഷണം, നൈപുണ്യവികസനം, അടിസ്ഥാന സൗകര്യം, ഫിനാൻഷ്യൽ ഇൻക്ലൂഷൻ എന്നിവ അടിസ്ഥാനമാക്കിയാണ് ആസ്പിരേഷനൽ ഡിസ്ട്രിക് കണക്കാക്കിയിരിക്കുന്നത്. ഇതിൽ നൈപുണ്യ വികസനം ( സ്കിൽ ഡെവലപ്പ്മെൻ്റ് ) ലക്ഷ്യമാക്കിയാണ് ഫ്രണ്ട് ഓഫിസ് അസോസിയേറ്റ് എന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
കൽപ്പറ്റയിൽ വെച്ച്, സ്റ്റൈപെൻഡോടു കൂടിയാണ് ഈ പരിശീലന പരിപാടി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസ് (കിറ്റ്സ്) നടത്തുന്നത്. 56 ദിവസമാണ് കാലാവധി. തിയറി ക്ളാസുകൾക്കു പുറമേ ഒരുമാസം നീണ്ടുനിൽക്കുന്ന ഓൺ ദ ജോബ് ട്രെയിനിങ്ങും ഇതിൻ്റെ ഭാഗമാണ്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സ്ഥിരജോലി കണ്ടെത്താൻ വയനാട് ടൂറിസം ഓർഗനൈസേഷനും ഉറവ് ഇക്കോ ലിങ്ക്സും സഹായിക്കുന്നതായിരിക്കും. മുൻപ് കണക്റ്റ് പ്ലസ് പദ്ധതിയുടെ ഭാഗമായി
മുണ്ടക്കൈ ചൂരൽമല പ്രദേശത്തെ 6 യുവാക്കൾക്ക് സ്ഥിരം തൊഴിൽ ലഭ്യമാക്കാൻ സാധിച്ചിരുന്നു. കണക്റ്റ് പ്ലസിൻ്റെ പ്രയോജനം പരമാവധി ആളുകളിലേക്കെത്തിക്കാനുള്ള പദ്ധതികളും ഇതോടൊപ്പം നടക്കുന്നുണ്ട്. പത്താംക്ളാസ് ആണ് ഈ പരിശീലനത്തിൽ പങ്കെടുക്കാനുള്ള യോഗ്യത. രണ്ടാഴ്ചയാണ് പരിശീലന കാലാവധി. ഇതിനു ശേഷം ഗൾഫ് ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ ജോലി സാധ്യതയും ഉറപ്പുവരുത്തും. മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിലുള്ളവരുടെ വിസ, ടിക്കറ്റ് എന്നിവ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി മാർച്ച് മാസത്തോടെ ജോലിയിൽ പ്രവേശിക്കാനുള്ള നടപടികളും കൈക്കൊള്ളും.
വയനാടൻ ജനത അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളായ തൊഴില്ലില്ലായ്മയും നൈപുണ്യവികസനത്തിലെ കുറവും പരിഹരിക്കുക എന്നതാണ് ഈ പരിപാടികളിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഏതുരംഗത്തായാലും പരിശീലനം ലഭിച്ച സ്റ്റാഫുകൾ ആ തൊഴിലിടത്തിൻ്റെ മാത്രമല്ല ആ തൊഴിൽ മേഖലയ്ക്ക് തന്നെ മുതൽക്കൂട്ടാണ്. ടൂറിസത്തിൽ മാത്രമല്ല നൈപുണ്യവികസനം, സംരംഭകത്വം എന്നീ മേഖലകളിലും വിവിധ പരിശീലനപരിപാടികൾ നടത്തുന്നുണ്ട്. ഇതിലേക്കപേക്ഷിക്കാനായി കൽപറ്റ എംഎൽഎ ഓഫിസുമായി ബന്ധപ്പെടാവുന്നതാണ് (നമ്പർ : 82811 44112) വയനാട് ടൂറിസം ഓർഗനൈസേഷൻ, ഉറവ് ഇക്കോ ലിങ്ക്സ് എന്നിവരാണ് എം എൽ എ കെയറിൻ്റെ ഭാഗമായി നടപ്പാക്കുന്ന ഈ സൗജന്യ പരിശീലനപരിപാടിയുടെ കോർഡിനേറ്റർമാർ.
എംഎൽഎ കെയർ ഉറവ് ഇക്കോ ലിങ്ക്സ് വയനാട് ടൂറിസം ഓർഗനൈസേഷൻ.
Leave a Reply