ആയുർവേദ ട്രൈബൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
![Img 20250107 Wa0080](https://newswayanad.in/wp-content/uploads/2025/01/img-20250107-wa0080.jpg)
മംഗലശ്ശേരിമല:വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്, ഗവ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ്സ് സെൻ്റർ വെള്ളമുണ്ട, ആയുഷ്ഗ്രാമം മാനന്തവാടി എന്നിവരുടെ നേതൃത്വത്തിൽ മംഗലശ്ശേരിമല ഗവ എൽ പി സ്കൂളിൽ വച്ച് വിജ്ഞാൻ ലൈബ്രറിയുടെ സഹകരണത്തോടെ ആയുർവേദ ട്രൈബൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിജ്ഞാൻ ലൈബ്രറി പ്രസിഡണ്ട് കെ കെ ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷൈജി ഷിബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ സിജോ കുര്യാക്കോസ് പദ്ധതി വിശദീകരണം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീലത സ്വാഗതം ആശംസിച്ചു. യോഗ ഇൻസ്ട്രക്റ്റർ ഡോ റൈസ കെ എസ് , അർഷലി ശ്രീധർ പി, നീതിവേദി കോഡിനേറ്റർ ശ്രീലത തടങ്ങിയവർ സംസാരിച്ചു. ഫസീല സി എം, ബിബിൻ പി എഫ് , ആശവർക്കർ തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി. ജീവിതശൈലി രോഗ സ്ക്രീനിങ്ങും യോഗ പരിശീലനവും ക്യാമ്പിൻ്റെ ഭാഗമായി ഉണ്ടായിരുന്നു.
Leave a Reply