വയനാട് ഫെസ്റ്റിനോട് അനുബന്ധിച്ച് ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) ടൂറിസം മെഗാ ബി2ബി മീറ്റ് നടത്തും
കൽപ്പറ്റ:വയനാട് ഫെസ്റ്റിനോട് അനുബന്ധിച്ച് ഏപ്രിൽ മാസത്തിൽ ടൂറിസം മെഗാ ബി2ബി മീറ്റ് വയനാട്ടിൽ നടത്താൻ കൽപ്പറ്റയിൽ ചേർന്ന ആക്ട എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
വയനാട്ടിലെ ടൂറിസം പ്രൊമോഷന്റെ ഭാഗമായി ജില്ലയിലെ ചെറുകിട -ഇടത്തരം ടൂറിസം സംരംഭകരെയടക്കം പങ്കെടുപ്പിച്ച് ദേശീയതലത്തിലെ പ്രമുഖ ടൂർ -ട്രാവൽ ഓപ്പറേറ്റർമാരെ വയനാട്ടിലെത്തിച്ച്, വയനാട് മെഗാ ബി2ബി മീറ്റ് ഏപ്രിൽ മാസത്തിൽ നടത്താൻ ആക്ട എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ജില്ലാ കമ്മിറ്റി തീരുമാനമനുസരിച്ച്
ദുരന്തബാധിതരുടെ വിനോദയാത്രയ്ക്ക് നേതൃത്വം നൽകിയ എക്സിക്യൂട്ടീവ് അംഗങ്ങളായ രമേഷ് മേപ്പാടി, ആകർഷ, ശോഭ ജോയ് എന്നിവരെ യോഗം അനുമോദിച്ചു. അലി ബ്രാൻ, അനീഷ് വരദൂർ, രമിത്ത് രവി, അജൽ ജോസ്, രമേഷ് മേപ്പാടി, ദിലീപ്, വിനോദ് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply