കെപിസിസി അന്വേഷണ സമിതി ജില്ലയിലെത്തി
ബത്തേരി :കെപിസിസി അന്വേഷണ സമിതി ജില്ലയിലെത്തി. ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അന്വേഷിക്കാൻ കെപിസിസി നിയമിച്ച അന്വേഷണ സമിതി ജില്ലയിലെത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉൾപ്പെട്ട അഞ്ചംഗ സംഘമാണ് ജില്ലയിലെത്തിയത്. എൻ എം വിജയൻ്റെ വീടും സമിതി സന്ദർശിക്കും. എൻ എം വിജയൻ എഴുതിയ ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞദിവസം പുറത്തുവന്നതിന്റെയും അർബൻ ബാങ്ക് നിയമന അഴിമതിയുമായും ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കുന്നസാഹചര്യത്തിലാണ് കെപിസിസി നിയമിച്ച അന്വേഷണസംഘം ജില്ലയിലെത്തിയത്.
Leave a Reply