ലോറിയും സ്കൂട്ടും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പനമരം : ദാസനക്കരയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പയ്യമ്പള്ളി പുതിയിടം കോളനിയിലെ മഹേഷ് (39) ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. പനമരം – പുഞ്ചവയൽ റോഡിൽ വട്ടവയൽ ജങ്ഷനിലായിരുന്നു അപകടം. പനമരം ഭാഗത്തുനിന്ന് വന്ന ലോറി ദാസനക്കരയിൽ നിന്നും പനമരത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ തട്ടിയായിരുന്നു അപകടം.സ്‌കൂട്ടർ ഓടിച്ച മഹേഷ് തെറിച്ചു വീണ് ലോറിക്ക് അടിയിൽപെട്ട് ശരീരത്തിൽ ലോറി കയറിയിറങ്ങി. ഉടൻ വയനാട് മെഡി ക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.തുടർന്ന് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ :സംഗീത മകൾ ശ്രീലക്ഷ്മി.
Leave a Reply