പൂതാടി പള്ളിയിൽ ഓർമ്മപ്പെരുന്നാൾ
കേണിച്ചിറ :പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ
പരിശുദ്ധ ദൈവമാതാവിന്റയും മോർ തോമാശ്ലീഹായുടെയും
ഓർമ്മപ്പെരുന്നാളും ആദ്യഫല സമർപ്പണവും
ജനുവരി 11,12(ശനി, ഞായർ)തിയ്യതികളിൽ ആഘോഷിക്കും.
ശനിയാഴ്ച വൈകുന്നേരം
5 മണിക്ക് വികാരി ഫാ. അജു ചാക്കോ അരത്തമ്മാംമൂട്ടിൽ കൊടി ഉയർത്തും.
തുടർന്ന് മലബാർ ഭദ്രാസനാധിപൻ
ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പൊലീത്തക്ക് സ്വീകരണവും
6.30ന് സന്ധ്യാ പ്രാർത്ഥന, പ്രസംഗം. തുടർന്ന്
7.30 ന് നെല്ലിക്കര കുരിശിങ്കലേക്ക്
പ്രദക്ഷിണം
പാച്ചോർ നേർച്ച, ആശീർവാദം.
ഞായറാഴ്ച
രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥന
8.30 ന് വി. മൂന്നിന്മേൽ കുർബ്ബാന
തുടർന്ന് പ്രദക്ഷിണം,
സെമിത്തേരിയിൽ ധൂപ പ്രാർത്ഥന, ആശീർവാദം
ആദ്യഫല ലേലം
നേർച്ച ഭക്ഷണം
1. 00 മണിക്ക് കൊടി ഇറക്കും.
Leave a Reply