വയനാട് ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം രണ്ട് പേർക്ക് പരിക്ക്
താമരശ്ശേരി ചുരം രണ്ടാം വളവിന് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ജീപ്പിൽ ഉണ്ടായിരുന്ന കൈതപ്പൊയിൽ സ്വദേശികളായ ഇഷാദ്, ഫാഫിസ് എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചത്. KL. 57.U. 5533 മഹീന്ദ്ര ഥാർ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.ചുരം ഗ്രീൻ ബ്രിഗയ്‌ഡ് പ്രവർത്തകരും, നാട്ടുകാരും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.
Leave a Reply