ഡ്രിപ്പ്- സ്പ്രിംഗ്ലര്‍ ജലസേചനം: സബ്‌സിഡിക്ക് അപേക്ഷിക്കാം
കൃഷിയിടങ്ങളില്‍ ഡ്രിപ്പ് – സ്പ്രിംഗ്ലര്‍ സൂക്ഷ്മ ജലസേചനത്തിനായി കര്‍ഷകര്‍ക്ക് സബ്‌സിഡിക്ക് അപേക്ഷിക്കാം. കൃഷി സ്ഥലത്തിന്റെ അളവ്, സൂക്ഷ്മ ജലസേചനത്തിന്റെ തരം അനുസരിച്ച് 45 മുതല്‍ 55 ശതമാനം വരെയാണ് സബ്‌സിഡി തുക നല്‍കുക. പരമാവധി അഞ്ച് ഹെക്ടര്‍ സ്ഥലത്തിന് സബ്‌സിഡി അനുവദിക്കും. കാര്‍ഷിക വിളകളിലെ വേനലില്‍ നിന്നും സംരക്ഷിക്കാന്‍ സൂക്ഷ്മ ജലസേചനത്തിലൂടെ സാധ്യമാവും. കൂടുതല്‍ വിവരങ്ങളും അപേക്ഷയും അതത് കൃഷി ഭവനുകള്‍, കണിയാമ്പറ്റ, മില്ലുമുക്കില്‍ പ്രവര്‍ത്തിക്കുന്ന കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയറുടെ ഓഫീസിലും ലഭിക്കും. ഫോണ്‍ – 9383471924, 9383471925.
Leave a Reply