കരിങ്ങാരി ജി യു പി സ്കൂളിൽ ‘സല്ലാപം 2 കെ 25’ ശനിയാഴ്ച.
മാനന്തവാടി:നൂറാം വർഷത്തിലേക്ക് കടക്കുന്ന കരിങ്ങാരി ഗവൺമെന്റ് യുപി സ്കൂളിന്റെ വാർഷികാഘോഷങ്ങളുടെ മുന്നോടിയായി സ്കൂളിലെ മുഴുവൻ പൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംഗമം സല്ലാപം 2കെ 25 എന്ന പേരിൽ ശനിയാഴ്ച രാവിലെ 9 മണിക്ക് കരിങ്ങാരി ഗവൺമെന്റ് യുപി സ്കൂൾ അങ്കണത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പരിപാടികൾ വെള്ളമുണ്ട പഞ്ചായത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.1925ൽ പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിൽ നിലവിൽ 357 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ശതാബ്ദി ആഘോഷങ്ങൾ സ്കൂളിൻ്റെ വികസനത്തിനു കൂടുതൽ കരുത്ത് പകരുന്ന വിധത്തിൽ വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് സല്ലാപം 2 കെ 25 സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ പ്രോഗ്രാം കമ്മറ്റി ചെയർമാൻ എ മുരളിധരൻ, വൈസ് ചെയർമാൻ വിജയൻ കൂവണ, പിടിഎ പ്രസിഡണ്ട് എസ് നാസർ, ഹെഡ്മാസ്റ്റർ പി കെ ശശി, മഹേഷ് പി, അശ്വിനി എസ്, റഷീദ് കെ പി ,ടോമി മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply