November 10, 2026

സിപിഐ എം കൽപ്പറ്റ സൗത്ത്‌ ലോക്കൽ കുടുംബസംഗമം സംഘടിപ്പിച്ചു

0
b8a0e592-4bde-4e84-b2ea-9bcc83d90157
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: നഗരഹൃദയം നിറച്ച്‌ സ്‌നേഹസംഗമമായി സിപിഐ എം കൽപ്പറ്റ സൗത്ത്‌ ലോക്കൽ കുടുംബസംഗമം. ചെങ്കൊടി പ്രസ്ഥാനത്തിന്റെ മാറ്റുകൂട്ടാനുറച്ച്‌ നൂറുകണക്കിനാളുകളാണ്‌ കുടുംബസമേതം കൽപ്പറ്റ ലളിത്‌ മഹൽ ഓഡിറ്റോറിയത്തിലേക്ക്‌ ഒഴുകിയെത്തിയത്‌. സംഗീതവിരുന്നും കലാപരിപാടികളും ജിതിൻ സണ്ണിയുടെ നേതൃത്വത്തിൽ അരങ്ങേറിയ മെന്റലിസവുമെല്ലാം ഒത്തുചേരലിന്‌ മിഴിവേകി.

കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയർമാൻ വി ബാവ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ റഫീഖ്‌, ഏരിയാ സെക്രട്ടറി വി ഹാരിസ്‌, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സുഗതൻ, കെ എം ഫ്രാൻസിസ്‌, ഏരിയാ കമ്മിറ്റി അംഗം പി ആർ നിർമല തുടങ്ങിയവർ പങ്കെടുത്തു. ലോക്കൽ സെക്രട്ടറി പി കെ ബാബുരാജ്‌ സ്വാഗതവും പി ജി സതീഷ്‌ നന്ദിയും പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news