മണ്ണു കൗതുകങ്ങൾ പൂപ്പൊലി ബോട്ടു ഹൗസിൽ ഉദ്ഘാടനം ചെയ്തു*
അമ്പലവയൽ:സ്റ്റെർക്ക് വിജ്ഞാന കൗതുകം പരിപാടിയുടെ ഏഴാം എപ്പിസോഡ് മണ്ണു കൗതുകങ്ങൾ അമ്പലവയൽ പൂപ്പൊലി വേദിയിലെ ബോട്ടു ഹൗസ് ഓസിറ്റോറിയത്തിൽ ഡോ.യാമിനി വർമ്മ ഉദ്ഘാടനം ചെയ്തു.ജില്ല മണ്ണു സംരക്ഷണ ഓഫീസർ ഡോ. പി.കെ.ദീപ ,ആർ.രവി ചന്ദ്രൻ (മണ്ണുസംരക്ഷണ കേന്ദ്രം)എന്നിവർ ചേർന്ന് വിഷയാവതരണം നടത്തി.മണ്ണിൻ്റെ ഘടന, വിവിധ തരം മണ്ണുകൾ, മണ്ണിൻ്റെ ഘടകങ്ങൾ ,മണ്ണ് ഉണ്ടാകുന്നതെങ്ങനെ. ?വയനാട്ടിലെ വിവിധ പ്രദേശങ്ങളിലെ മണ്ണിൻ്റെ സ്വഭാവങ്ങൾ, കേരളത്തിലെ വിവിധ മണ്ണിനങ്ങൾ, മണ്ണുകൊണ്ടുള്ള പ്രയോജനങ്ങൾ , മനുഷ്യൻ്റെ നിലനിലനില്പിന് മണ്ണ് കുടിയേ തീരൂ എന്ന ആശയം തുടങ്ങിയവ ലഘു അവതരണങ്ങൾ, മൾട്ടീമീഡിയ പ്രസൻ്റേഷൻ, ചാർട്ടുകൾ, സാമ്പിൾ പ്രദർശനം ,വിവിധ തരം മണ്ണുകൾ കൊണ്ടുള്ള പ്രവർത്തനങ്ങൾ, നാടൻ പാട്ടുകൾ തുടങ്ങിയവയിലൂടെ കുട്ടികളെ പരിചയപ്പെടുത്തി.
പാറ പൊടിഞ്ഞാണ് മണ്ണുണ്ടാകുന്നത് എന്നായിരുന്നു കുട്ടികളുടെ മുൻധാരണ .എന്നാൽ അത് ദീർഘകാലത്തെ സ്വഭാവിക പ്രക്രിയയാണെന്നും, പാറ പൊടിച്ചാൽ പാറപ്പൊടി ആകുകയേ ഉള്ളൂ എന്ന തിരിച്ചറിവും ശില്പശാലയിലൂടെ കുട്ടികൾക്കുണ്ടായി. കളിമണ്ണിൻ്റേയും, ഏക്കൽ മണ്ണിൻ്റേയും, മണൽ മണ്ണിൻ്റേയും, ചെമ്മണ്ണിൻ്റേയും ജലാഗീരണ ശേഷിയും കുഴയ്ക്കുമ്പോഴുണ്ടാകുന്ന വ്യത്യാസങ്ങളും വിവിധയിനം മണ്ണുകൾ കൈവെള്ളയിൽ കുഴച്ച് മന:സ്സിലാക്കായത് കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി. തുടർന്ന് പുപ്പൊലി സന്ദർശിച്ച് വിവിധയിനം പൂക്കളും ചെടികളും, മണ്ണു ജലസംരക്ഷണ രീതികളും മന:സ്സിലാക്കി. 84 കുട്ടികളും 20 മുതിർന്നവരും പങ്കെടുത്തു.
ശാലിനി ടീച്ചറിൻ്റെ നേതൃത്വത്തിൽ മുണ്ടക്കൈ ദുരന്തത്തെ അതിജീവിച്ച മുണ്ടക്കൈ സ്കൂളിൽ നിന്നും എത്തിയ കുട്ടികളെ എല്ലാവരും ചേർന്ന് മണ്ണു കൗതുകം വേദിയിലേയ്ക്ക് ആനയിച്ചുകൊണ്ടാണ് ശിപ്പശാല ആരംഭിച്ചത്.വിവിധ സ്കൂളുകളിൽ നിന്നുള്ള വിജ്ഞാന കൗതുകം സ്ഥിരം അംഗങ്ങൾ കൂടാതെ ബീനാച്ചി, കോളേരി, ചീങ്ങേരി , മുണ്ടക്കൈ എന്നീ സ്കൂളുകളിൽ നിന്നും അധ്യാപകരുടേയും രക്ഷിതാക്കളുടേയും നേതൃത്വത്തിൽ കുട്ടികൾ പങ്കെടുത്തു. എട്ടാം എപ്പിസോഡ് ആകാശ കൗതുകങ്ങൾ ഫെബ്രുവരി 8 രണ്ടാശനിയാഴ്ച നടത്തും. സ്റ്റെർക്ക് ചെയർമാൻ പ്രൊഫ.കെ ബാലഗോപാലൻ, സി.ഇ.ഒ.എം.എം.ടോമി, പി.കെ.രാജപ്പൻ, അഡ്വ.ജോർജ് എം.വി., സോമേട്ടൻ, തുടങ്ങിയവർ നേതൃത്വം നല്കി.





Leave a Reply