November 16, 2026

പോലീസിന്റെ അവസരോചിത ഇടപെടൽ; തൂങ്ങിമരിക്കാൻ ശ്രമിച്ച യുവാവിന് പുതുജീവൻ

0
IMG-20261116-WA0236
Merin S
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ തൂങ്ങിമരിക്കാൻ ശ്രമിച്ച യുവാവിന്റെ ജീവൻ രക്ഷിച്ചു. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് മൊതക്കര നാല് സെന്റ് ഉന്നതിയിൽ നിന്നും താൻ തൂങ്ങിമരിക്കാൻ പോവുകയാണെന്ന് അറിയിച്ച് യുവാവ് വെള്ളമുണ്ട പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. വിവരം ലഭിച്ചയുടൻ സ്റ്റേഷനിലുണ്ടായിരുന്ന എസ്.ഐ കെ.വി. സജി, സി.പി.ഒമാരായ എം. സുരേന്ദ്രൻ, ടി.കെ. ശ്യാം എന്നിവർ ജീപ്പുമായി ഉന്നതിയിലേക്ക് കുതിച്ചു.പോലീസ് സ്ഥലത്തെത്തിയപ്പോൾ ആരോ കബളിപ്പിച്ചതാണെന്നും, ശബരിമലയ്ക്ക് മാലയിട്ട യുവാവ് ഇവിടെത്തന്നെയുണ്ടെന്നുമാണ് ബന്ധുക്കൾ പറഞ്ഞത്. എന്നാൽ മടങ്ങുന്നതിന് മുൻപ് യുവാവിന്റെ അമ്മയോട് മകൻ എവിടെയാണെന്ന് പോലീസുകാർ അന്വേഷിച്ചപ്പോൾ തൊട്ടടുത്ത ഷെഡ്ഡിലുണ്ടെന്ന് അവർ അറിയിച്ചു. ഷെഡ്ഡിനടുത്തെത്തിയ പോലീസുകാർ ഉള്ളിൽ നിന്നും ഞരക്കം കേട്ടതിനെ തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നു. ഷാളിൽ കെട്ടിത്തൂങ്ങി മരണവെപ്രാളം കാണിക്കുന്ന യുവാവിനെയാണ് പോലീസുകാർ കണ്ടത്. ഉടൻതന്നെ രണ്ട് പേർ ചേർന്ന് യുവാവിനെ ഉയർത്തിപ്പിടിക്കുകയും മറ്റൊരാൾ ഷാൾ അറുത്തുമാറ്റുകയും ചെയ്തു. തുടർന്ന് യുവാവിനെ പോലീസ് ജീപ്പിൽ തന്നെ മെഡിക്കൽ കോളേജിലെത്തിച്ചു. ഒട്ടും സമയം വൈകാതെ ചികിത്സ ലഭ്യമാക്കാൻ സാധിച്ചതിനാൽ യുവാവിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയിലാണ് പോലീസുകാർ.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *