May 28, 2026

വീട് പൊളിച്ച് മോഷണം: സ്ഥിരം കുറ്റവാളിയായ പ്രതി പിടിയിൽ

0
Img 20250114 Wa0006
By ന്യൂസ് വയനാട് ബ്യൂറോ

പനമരം :പനമരം കുണ്ടാല സ്വദേശി സിദ്ധിഖ് നെട്ടേരി എന്നയാളുടെ വീടിൻ്റെ ഡോർ പൊളിച്ച് വീട്ടിൽ കയറി സ്വർണവും പണവും കളവ് ചെയ്ത‌ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുപ്പാടിത്തറ സ്വദേശിയും സംസ്ഥാനത്ത് നിരവധി കളവ് കേസുകളിൽ പ്രതിയുമായ ഇജിലാൽ ആണ് പിടിയിലായത്. സംഭവ സമയം സിദ്ധിക്കും കുടുംബവും വീട്ടിൽ ഉണ്ടൊയിരുന്നില്ല. മലപ്പുറത്ത് പോയതായിരുന്നു.

സംഭവം അറിഞ്ഞ ഉടനെ പനമരം സബ് ഇൻഇൻസ്പെക്ടർ റസാഖ് എം കെ യുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരഭിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഘത്തിൽ എസ് സി പി ഒ മാരായ അനൂപ്, മോഹൻദാസ് ജിൻസ്, സി പി ഒ മാരായ അജീഷ്, വിനായകൻ’ ഇബ്രാഹിംകുട്ടി എന്നിവരും ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *